»   » നേരം ബോളിവുഡിലേക്ക്

നേരം ബോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Nazriya& Nivin
കേരളത്തിലെ തിയേറ്ററുകളില്‍ തകര്‍ത്തോടിയ ട്രഫിക്കും ആമേനും ബോളിവുഡില്‍ എത്തിയപ്പോഴും ഒട്ടും മോശമാക്കിയില്ല. ആ വിജത്തില്‍ പ്രചോദനമുള്‍ക്കൊണ്ട് ഇതാ വീണ്ടുമൊരു മലയാള ചിത്രം കൂടെ ബോളിവുഡിലേക്ക് പോവാന്‍ തയ്യാറെടുക്കുന്നു. നിവില്‍പോളിയും നസ്രിയ നസീമും തകര്‍ത്തഭിനയിച്ച 'നേരം' മലയാളത്തിലെയും തമിഴിലെയും തിയേറ്ററുകളില്‍ നിറഞ്ഞോടി വിജയം കൊയ്ത ചിത്രമാണ്.

ചിത്രം ബോളിവുഡില്‍ നിര്‍മ്മിക്കാന്‍ പോവുന്നു എന്ന വാര്‍ത്ത അറിയിച്ചത് ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് തന്നെയാണ്. കൊരള്‍ വിശ്വനാഥ് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയതും അല്‍ഫോണ്‍സ് തന്നെയാണ്. ഒരേ സമയം തമിഴിലും മലയാലത്തിലും എടുത്ത ചിത്രത്തിന്‍ താര ജോടികളും നസ്രിയയും നിവിന്‍ പോളിയും തന്നെയായിരുന്നു. 'നെഞ്ചോടു ചേര്‍ത്തു പാട്ടൊന്ന് പാടാം' എന്ന ആല്‍ബത്തിലൂടെയാണ് നസ്രിയയും നിവിനും മികച്ച താര ജോടികളാമെന്ന് തെളിയിച്ചത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള നായക നിരയിലെത്തിയ നിവിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു നേരം. പ്രമുഖ തമിഴ് താരങ്ങളെല്ലാം അണിനിരന്ന ചിത്രത്തില്‍ ഒരേ സമയം തമിഴിലും മലയാളത്തിലും അഭിനയിക്കുക എന്നത് ഒരു വെല്ലുവിളിയാമെന്നാണ് നിവിന്‍ പരഞ്ഞത്.

നേരം ബോളിവുഡില്‍ നിര്‍മ്മിക്കുന്നു എന്നല്ലാതെ ആരൊക്കെ അഭിനയിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടിന്നും സംവിധായകന്‍ അറിയിച്ചു.

English summary
Neram, new Malayalam and Tamil hit movie to remake in Hindi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam