സജി വൈക്കം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിദ്രാടനം ഒടിടി റിലീസിനൊരുങ്ങുന്നു...

മര്‍വ്വാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ പ്രൊഫ. എ. കൃഷ്ണകുമാര്‍ നിര്‍മ്മാണവും സജി വൈക്കം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ''നിദ്രാടനം'' ഒടിടി റിലീസിനൊരുങ്ങുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരിച്ച ചിത്രം, മാര്‍ച്ച് 12-ാം തീയതി വൈകീട്ട് അഞ്ചുമണിക്ക് ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസാകുന്നത്.

Nidradanam

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുജേതാവായ സുദേവന്‍ എന്ന എഴുത്തുകാരന്‍ അയാളുടെ ജീവിത പരിസരങ്ങളിലുള്ളവരെ കഥാപാത്രങ്ങളാക്കി ഒരു നോവല്‍ എഴുതി തുടങ്ങുന്നതും അതിലെ ഭാവനാസൃഷ്ടിയായ നായക കഥാപാത്രം നോവലില്‍ നിന്നിറങ്ങി തന്റെ സൃഷ്ടി കര്‍ത്താവിന്റെ ഉള്ളിലെ അധമവികാരങ്ങളുടെ സ്വരൂപമായിത്തീര്‍ന്ന് പ്രതിനായകനായി എഴുത്തുകാരനെ വെല്ലുവിളിക്കുന്നു. അതോടെ നിസ്സഹായനായിപ്പോകുന്ന സുദേവന്‍ തന്റെ സ്വത്വം തേടുന്നതാണ് സിനിമയുടെ ഇതിവൃത്തം. സുദേവന്‍ കഥയ്ക്ക് പശ്ചാത്തലമാക്കുന്ന ഗ്രാമജീവിതവഴികളിലൂടെ വികസനരാഷ്ട്രീയവും സ്ത്രീജീവിതവും വിശദമായി ചര്‍ച്ച ചെയ്യുകകൂടി ചെയ്യുന്നു ചിത്രം.

പ്രൊഫ. എ. കൃഷ്ണകുമാർ, വിജയ് ആനന്ദ്, ദീപ്തിയായി സോണിയമല്‍ഹാർ, സ്റ്റെബിന്‍ അഗസ്റ്റില്‍, മധുപട്ടത്താനം, നൗഫല്‍ഖാന്‍, പ്രിന്‍സ് കറുത്തേടന്‍, പത്മനാഭന്‍ തമ്പി, വിനോദ് ബോസ്, ഭാമ അരുണ്‍, ആല്‍ഫിന്‍, വൈഗ, ആഷ്‌ലി, സുതാര്യപ്രേം, മാസ്റ്റര്‍ അരുണ്‍, ദേവ്ജിത്ത്, ശബരിനാഥ്, വിഷ്ണുനന്ദന്‍, ആദര്‍ശ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മര്‍വ്വാ വിഷ്വല്‍ മീഡിയയുടെ ബാനറിൽ പ്രൊഫ. എ. കൃഷ്ണകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. സജി വൈക്കം രചനയും സംവിധാനവും ചെയ്യുന്നു, ഛായാഗ്രഹണം - ഷിനൂബ് ടി. ചാക്കോ, ഗാനരചന - പ്രഭാവര്‍മ്മ, സജി വൈക്കം, സംഗീതം - കിളിമാനൂര്‍ രാമവര്‍മ്മ, ആലാപനം - കിളിമാനൂര്‍ രാമവര്‍മ്മ, വിനോദ് കോവൂര്‍, ചമയം - മഹേഷ് ചേര്‍ത്തല, കല - വിനീത് കാര്‍ത്തിക, എഡിറ്റിംഗ് - രാഹുല്‍ വൈക്കം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അനുരാജ് ദിവാകര്‍, എഫക്ട്‌സ് - രാജ് മാര്‍ത്താണ്ഡം, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ - സജി. കെ പിള്ള, ഡിസൈന്‍സ് - പ്രസാദ് എഡേ്വര്‍ഡ്, ഒടിടി റിലീസ് - ഹൈഹോപ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഓ - അജയ്തുണ്ടത്തില്‍.

Read more about: malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X