കായംകുളം കൊച്ചുണ്ണിയ്ക്ക് ഇതൊരു ഭീഷണിയാവുമോ? തിയറ്ററുകളിലേക്ക് എത്താന്‍ പോവുന്നത് അഡാറ് സിനിമകള്‍!!
Recommended Video

കായംകുളം കൊച്ചുണ്ണിയാണ് ഈ മാസം റിലീസിനെത്തി തിയറ്ററുകളില്‍ തകര്‍ത്തോടുന്നത്. ബിഗ് ബജറ്റിലൊരുക്കിയ കൊച്ചുണ്ണി ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇതിനകം അമ്പത് കോടി ക്ലബ്ബില്‍ കയറി കൂടിയ സിനിമ വരും ദിവസങ്ങളില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ ആഴ്ച ആനക്കള്ളന്‍, ഡാകിനി എന്നിങ്ങനെയുള്ള സിനിമകള്‍ കൂടി റിലീസിനെത്തിയിരുന്നു. ഈ ആഴ്ച വീണ്ടും നിരവധി സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒന്നുമില്ലെങ്കിലും കുടുംബപ്രേക്ഷകരെയടക്കം എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമകളാണുള്ളത്.

ഹൂ
കോഴിക്കോട് കലക്ടറായെത്തി സോഷ്യല്‍ മീഡിയ വഴി നാട്ടുകാരുടെ കലക്ടര്‍ ബ്രോ ആയി മാറിയ പ്രശാന്ത് നായര്‍ നായകനാവുന്ന സിനിമയാണ് ഹൂ. അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡോ. സാമുവല്‍ എന്ന കഥാപാത്രമായാണ് കലക്ടര്‍ ബ്രോ അഭിനയ ജീവിതം തുടങ്ങുന്നത്. ഒക്ടോബര്‍ 26 ന് ഹൂ തിയറ്ററുകളിലേക്ക് എത്തുകയാണ്. പേളി മാണി, ഷൈന്‍ ടോം ചാക്കോ, ശ്രുതി മേനോന്‍, രാജീവ് പിള്ള. തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദി മലയാളം, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളിലായി ഹൂ റിലീസ് ചെയ്യും. ത്രില്ലര്‍ ഗണത്തിലൊരുക്കിയിരിക്കുന്ന സിനിമയാണ് ഹൂ. രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഹൂ. ഒന്നാം ഭാഗമായ ഇസബെല്ല പിന്നീടാണ് തിയറ്ററുകളിലെത്തുന്നത്.

ജോണി ജോണി യെസ് അപ്പ
കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തുന്ന ഏഴാമത്തെ സിനിമയാണ് ജോണി ജോണി യെസ് അപ്പ. രാമന്റെ ഏദന്‍ത്തോട്ടത്തിന് ശേഷം അനു സിത്താര കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്ന സിനിമ ഒക്ടോബര്‍ 26 ന് റിലീസിനെത്തുകയാണ്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പ വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് നിര്‍മ്മിക്കുന്നത്. ജോജി തോമസ് തിരക്കഥ ഒരുക്കിയ ജോണി ജോണി യെസ് അപ്പ ഹാസ്യത്തിന് പ്രധാന്യം കൊടുത്താണ് നിര്‍മ്മിക്കുന്നത്.

ഫ്രഞ്ച് വിപ്ലവം
സണ്ണി വെയിനെ നായകനാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ഫ്രഞ്ച് വിപ്ലവം. നേരത്തെ സോഷ്യല്‍ മീഡിയയുടെ വലിയ പിന്തുണ ലഭിച്ചിട്ടുള്ള സിനിമയും ഒക്ടോബര്‍ 26 ന് റിലീസ് ചെയ്യുകയാണ്. ഈ മ യൗവിലൂടെ ശ്രദ്ധിക്കപ്പെട്ട ആര്യ സലീമാണ് ഫ്രഞ്ച് വിപ്ലവത്തിലെ നായിക. ലാല്‍, ചെമ്പന്‍ വിനോദ്, പേളി വില്‍സണ്‍, ഉണ്ണിമായ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

കൂദാശ
ഒക്ടോബര്‍ പതിനെട്ടിന് റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നു കൂദാശ. ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലന്‍ സംവിധാനം ചെയ്യുന്ന കൂദാശ ത്രില്ലര്‍ ഗണത്തിലൊരുക്കിയിരിക്കുന്നത്. കല്ലൂക്കാരന്‍ ജോയി എന്ന കഥാപാത്രത്തിലൂടെ ബാബുരാജ് സിനിമയില്‍ പ്രത്യപ്പെടുന്നത്. സംവിധായകന്‍ ഡിനു തന്നെയാണ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ബാബു രാജിനൊപ്പം കൃതിക പ്രദീപ്, സായ് കുമാര്‍, ജോയ് മാത്യൂ, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒഎംആര്‍ ഗ്രൂപ്പിന്റെ ബാനറില്‍ ഒമറും മുഹമ്മദ് റിയാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഫൈസല്‍ വി ഖാലിദാണ് ഛായഗ്രഹണം.


Click it and Unblock the Notifications











