»   »  മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയും മികച്ച നടിമാര്‍, ഫഹദ് നടൻ! മൂവിസ്ട്രീറ്റ് അവാര്‍ഡുകൾ ഇവർക്ക്!

മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയും മികച്ച നടിമാര്‍, ഫഹദ് നടൻ! മൂവിസ്ട്രീറ്റ് അവാര്‍ഡുകൾ ഇവർക്ക്!

Posted By:
Subscribe to Filmibeat Malayalam

സിനിമ ഫേസ്ബുക്ക് കൂട്ടായ്മയായ മൂവി സ്ട്രീറ്റിന്റെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 4 എറണാകുളം വൈറ്റില സ്റ്റാർ ചോയ്സ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു പുരസ്കാര ദാന ചടങ്ങുകൾ നടന്നത്. 2017 ലെ മികച്ച ചിത്രമായി ഫഹദ് ഫാസിൽ ചിത്രമായ തൊണ്ടി മുതലും ദൃക്സാക്ഷിയും തിരഞ്ഞെടുത്തു. അതേസമയം ദീലീപ് നായകനായ രാമലീലയാണ് പോപ്പുലർ സിനിമ.

movie strt award

നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി, വരൻ ആരാണെന്ന് അറിയാമോ! ചിത്രം കാണാം..

ഫഹദ് ഫാസില്‍ മികച്ച നടനായും മഞ്ജു വാര്യരും ഐശ്വര്യാ ലക്ഷ്മി എന്നിവരാണ്  മികച്ച നടിമാർ. . മികച്ച പ്രതിനായകനായി ശരത്കുമാറും നവാഗത താരങ്ങളായി ആന്റണി വര്‍ഗീസും നിമിഷ സജയനും പുരസ്കാരത്തിന് അർഹരായി. ഔസേപ്പച്ചന്‍, ജോണ്‍പോള്‍ പുതുശ്ശേരി, സംവിധായകന്‍ മോഹന്‍ എന്നിവര്‍ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.2017 ലെ സഹനടനായി ഡിറ്റേ വിൽസനും സഹനടിയായി ഉണ്ണിമായ പ്രസാദിനേയും തിരഞ്ഞെടുത്തു.  ദീലീഷ് നായരും, ശ്യം പുഷ്കരൻ എന്നിവരാണ് മികച്ച തിരക്കഥ കൃത്തുക്കൾ . ഷഹബാസ് അമനാണ് മികിച്ച പിന്നണി ഗായകൻ. ഗായിക ഗൗരി ലക്ഷ്മിയും.

നിരന്തരം അശ്ലീല സന്ദേശങ്ങൾ, യുവാവിന് നടി മീര നൽകിയ എട്ടിന്റെ പണി എന്താണെന്ന് അറിയാമോ?

ഫോസ്ബുക്ക് സിനിമ കൂട്ടായ്മയായ മൂവി സ്ട്രീറ്റിലെ ഒരു ലക്ഷത്തോളം വരുന്ന അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടിങിലൂടെയാണ് പുരസ്കാരം നിർണ്ണയം നടത്തിയത്. സിനിമയിൽ വളർന്നു വരുന്ന കഴിവുളള കലാകാരന്മാർക്കുള്ള പ്രചോദനം കടിയായിരുന്നു അവാർഡ്. മികച്ച സിനിമകളേയും കലാകാരന്മാരേയും കണ്ടെത്തുക അവർക്ക് അർഹിക്കുന്ന ആദരവ് നൽകുക ഇവയാണ് മൂവി സ്ട്രീറ്റിന്റെ അവാർഡ് നിശയിൽ കാണാൻ കഴിഞ്ഞത്.

മൂവി സ്ട്രീറ്റിന്റെ പുരസ്കാരത്തിന് അർഹരായവർ

Best actor in a supporting Role (Male) - 2017 - ഡിറ്റോ വില്‍സന്‍

Best Character supporting Role (Female) - 2017 - ഉണ്ണിമായ പ്രസാദ്
Best Performance in a Negative Role - 2017 - ശരത് കുമാര്‍
Best Debutant Male - 2017 - ആന്റണി വര്‍ഗ്ഗീസ്
Best Debutant Female - 2017 - നിമിഷ സജയന്‍
Best Director - 2017 - ലിജോ ജോസ് പെല്ലിശ്ശേരി
Best Debutant Director - സൗബിന്‍ ഷാഹിര്‍
Best Cinematographer - ഗിരീഷ് ഗംഗാധരന്‍
Best Screenplay- 2017 - ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍
Best Editor - 2017 സൈജു ശ്രീധരന്‍
Best Music Director - 2017- റെക്‌സ് വിജയന്‍
Best Background Scores - 2017 - ഷാന്‍ റഹ്മാന്‍
Lyricist Of the Year - വിനായക് ശശികുമാര്‍
Best playback Singer Male - ഷഹബാസ് അമന്‍
Best playback Singer female - ഗൗരി ലക്ഷ്മി
Youth Eminence - അല്‍ത്താഫ് സലിം (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള)
Youth Eminence - ബേസില്‍ ജോസഫ് (ഗോദ)
Youth Eminence - ഡൊമിനിക് അരുണ്‍ (തരംഗം)
Youth Eminence - മിഥുന്‍ മാനുവല്‍ തോമസ് (ആട് 2)
Youth Eminence - സൈജു കുറുപ്പ്
Youth Eminence - സൂരജ് എസ്. കുറുപ്പ്
Youth Eminence - അന്നാ രേഷ്മ രാജന്‍ അങ്കമാലി ഡയറീസ്
Youth Eminence - കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു)

English summary
movie streat award night

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam