സമാധാനത്തോടെ അഴിമതി നടത്താൻ ഈ ജനം സമ്മതിക്കില്ല! ഇതാണ് ഉറിയടി, കാണൂ
അടി കപ്യാരെ കൂട്ടമണിയ്ക്ക് ശേഷം വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉറിയടി. പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഇപ്പോഴിത ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. പ്രേം കുമാർ അവതരിപ്പിക്കുന്ന ആഭ്യന്തരമന്ത്രി ബലരാമൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ട്ർ പോസ്റ്ററാണ് ഫുറത്തു വന്നിരിക്കുന്നത്. സമാധാനത്തോടെ അഴിമതി നടത്താൻ സമ്മതിക്കില്ല എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്.

ഡിവൈ എസ്പി മുതൽ കോൺസ്റ്റബിൾ വരെയുള്ള കഥാപാത്രങ്ങളിൽ എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. ശ്രീനിവാസൻ, ബൈജു, ഇന്ദ്രൻസ്, അജു വർഗീസ് എന്നിവർ അണിനിരക്കുന്നു. ഒന്നിൽ കൂടുതൽ നായകന്മാരുണ്ടാവും. ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന കഥയാണ്. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്‌സിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
നടൻ ഫഹദ് ഫാസിലാണ് ഉറിയടി ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. 'ആൻ അടി ക്യാൻ ചേഞ്ച് യുവർ ലൈഫ്' (ഒരടി നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കും) എന്ന ടാഗ്‌ലൈൻ ആയിരുന്നു പോസ്റ്ററിൽ. 2018 നവംബറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ്, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ അടി കപ്യാരെ കൂട്ടമണിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.


Click it and Unblock the Notifications











