മമ്മൂട്ടിക്കൊപ്പം ഏറ്റുമുട്ടാനൊരുങ്ങി മഞ്ജു വാര്യര്‍, ഒപ്പം ജയസൂര്യയും കാളിദാസനും!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങള്‍ അവരുടെ സിനിമകളുമായി ഒരേ സമയം തിയറ്ററുകളിലേക്കെത്തികയാണ്. സൂപ്പര്‍ താര ചിത്രങ്ങളോട് ഏറ്റുമുട്ടാനായി ജയസൂര്യയും കാളിദാസനും ഒപ്പമെത്തുന്നുണ്ട്. തിയറ്ററുകളില്‍ ഉത്സവ പ്രതീതിയുണര്‍ത്തുന്ന സമയമാണ് ക്രിസ്മസ്. ഈ സീസണില്‍ റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍ അണിയറയില്‍ അവസാനഘട്ട തയ്യാറെടുപ്പിലാണ്.
നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മഞ്ജു വാര്യര്‍ ചിത്രമായ ആമി, മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്, ജയസൂര്യയുടെ ആട്2, കാളിദാസ് നായകനായെത്തുന്ന ആദ്യ സിനിമയായ പൂമരം എന്നിവയാണ് ക്രിസ്മസിന് തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസ് ചെയ്യുന്നതിന്റെ കൃത്യമായ തീയതി ഇതുവരെ ലഭ്യമായിട്ടില്ല.

മമ്മൂട്ടിയും മഞ്ജു വാര്യരും മുഖാമുഖം
മമ്മൂട്ടിയുമായി ഇതുവരെ ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല മഞ്ജു വാര്യറിന്. സിനിമയിലെത്തി നിരവധി വര്‍ഷങ്ങളായെങ്കിലും ഇവരെ നായികനായകന്‍മാരാക്കി ഇതുവരെ ഒരു ചിത്രവും ഇറങ്ങിയിട്ടില്ല.

ചിത്രങ്ങളുമായി എത്തുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡീ സൂപ്പര്‍ സ്റ്റാറും ചിത്രങ്ങളുമായി ഒരേ സമയം എത്തുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയും മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസും ക്രിസ്മസ് സമയത്ത് തിയറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കാളിദാസന്റെ പൂമരം വെളിച്ചം കാണുന്നു
ഒരു വര്‍ഷത്തിലേറെയായി കാളിദാസിന്റെ പൂമരം എന്ന സിനിമ പ്രഖ്യാപിച്ചിട്ട്. സിനിമ റിലീസാവുന്നതിനും മുന്‍പേ തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ തരംഗമായി മാറിയിരുന്നു. നിരവധി തവണ റിലീസ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

ആട് 2 മായി ജയസൂര്യ എത്തുന്നു
മിഥുല്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവി എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. നര്‍മ്മ പ്രധാനമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഈ ചിത്രത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ജയസൂര്യയും സംഘവും എത്തുന്നത്.

വിവാദങ്ങള്‍ക്കൊടുവില്‍ ആമി തിയറ്ററുകളിലേക്ക്
മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വിദ്യാ ബാലനെയായിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പാണ് താരം ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയത്.

വിദ്യയ്ക്ക് പകരം മഞ്ജു വാര്യരെത്തി
വിദ്യാ ബാലന്റെ പിന്‍മാറ്റത്തിന് ശേഷം ആമിയായി ആരെത്തുമെന്നുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. പിന്നീട് സംവിധായകന്‍ കമല്‍ തന്നെയാണ് ആമിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണെന്ന് പ്രഖ്യാപിച്ചത്.


Click it and Unblock the Notifications











