രസികനും സ്പാനിഷ് മസാലയും തെറ്റുപറ്റിയ ചിത്രങ്ങള്‍: ലാല്‍ ജോസ്
വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ലാല്‍ ജോസ് ഒരുക്കിയ നീന അതുക്കും മേലെയായി. നീനയുടെ വിജയത്തിന്റെ വിശേഷം തീരുന്നതേയില്ല. ഒരു മറവത്തൂര്‍ കനവ് മുതല്‍ നീന വരെ ലാല്‍ ജോസ് എന്ന സംവിധായകന്‍ എത്രയെത്ര നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു.
പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ രണ്ടോ മൂന്നോ..അത്രമാത്രം. ചോദ്യം ലാല്‍ ജോസിനോട് ചോദിച്ചാല്‍? സ്വയം നിരാശ തോന്നിയ അങ്ങനെ വല്ല ചിത്രങ്ങളുമുണ്ടോ. ഉണ്ട് എന്നാണ് ലാലുവിന്റെ മറുപടി.

രസികനും സ്പാനിഷ് മസാലയും തെറ്റുപറ്റിയ ചിത്രങ്ങളാണെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു. ഒരു സ്പൂഫ് എന്ന നിലയിലാണത്രെ രസികന്‍ ചെയ്തത്.
സ്പാനിഷ് മസാല ഏറ്റെടുത്ത് വിദേശ രാജ്യത്ത് പോയപ്പോഴാണ് പ്രൊഡക്ഷന്‍ ടീമിന് പറ്റാത്ത കാര്യമായിരുന്നു അതെന്ന് അറിയുന്നത്. ഷൂട്ടിങ് എങ്ങനെയെങ്കിലും നിര്‍ത്തിയിട്ടു വന്നാല്‍ മതിയെന്നായിരുന്നു അവസാനം- ലാല്‍ ജോസ് പറഞ്ഞു.


Click it and Unblock the Notifications











