ഈ വെള്ളിയാഴ്ച നിവിന്‍ പോളിക്കോ മോഹന്‍ലാലിനോ?
മോഹന്‍ലാലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ഇത്തവണ നിവിന്‍ പോളിയുടെ വരവ്. അടുത്തിടെ തൊടുന്ന ചിത്രങ്ങളെല്ലാം വിജയത്തിലെത്തിച്ച നിവിന്‍ പോളിയുടെ, ഒരു വടക്കന്‍ സെല്‍ഫിയും വമ്പന്‍ ഹിറ്റായിരിക്കും എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്കൊരു സംശയവുമില്ല. നിവിന്‍ പോളി നായകനാകുന്നത് കൊണ്ട് മാത്രമല്ല പ്രതീക്ഷയ്ക്ക് വകനല്‍കുന്ന ഒത്തിരി കാര്യങ്ങള്‍ ചിത്രത്തിലുണ്ടെന്നത് തന്നെയാണ് വാസ്തവം.

ഒരു വടക്കന്‍ സെല്‍ഫി റിലീസ് ആകുന്ന, ഈ മാര്‍ച്ച് 27 ന് തന്നെയാണ് മോഹന്‍ലാലിന്റെ എന്നും എപ്പോഴും തിയേറ്ററികളിലെത്തുന്നതും. മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബ ചിത്രമാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴും. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. മഞ്ജുവിനായാലും മോഹന്‍ലാലിനായാലും സത്യന്‍ അന്തിക്കാടിനായാലും എന്നും എപ്പോഴും വിജയ്ക്കുക എന്നത് ഇപ്പോള്‍ നിലനില്‍പിന്റെ പ്രശ്‌നമാണ്.

വനീത് എന്‍ പിള്ള എന്ന വനിത മാഗസിന്‍ സീനിയര്‍ എഡിറ്റര്‍, അഡ്വക്കറ്റ് ദീപയെ അഭിമുഖം ചെയ്യാന്‍ ശ്രമിയ്ക്കുന്നതും, പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ കഥാതന്തു. നടന്‍ രവീന്ദ്രന്റെ കഥ തിരക്കഥയാക്കിയത് രഞ്ജന്‍ പ്രമോദാണ്. റീനു മാത്യു, ഇന്നസെന്റ്, ലെന, രഞ്ജി പണിക്കര്‍, ജാക്കോബ് ഗ്രിഗറി തുടങ്ങിയ ഒരു വലിയ താരനിരയും ചിത്രത്തിലുണ്ട്.

വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി നവാഗതനായ ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിവിന്‍ പോളി നായകനാകുന്ന ഒരു വടക്കന്‍ സെല്‍ഫി. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും പാട്ടും പ്രേക്ഷകരുടെ പ്രതീക്ഷയെ നിലനിര്‍ത്തുന്ന തരത്തില്‍ തന്നെയാണ്. മഞ്ജിമ മോഹന്റെ തിരിച്ചുവരവ്, അജു വര്‍ഗീസ് നിവിന്‍ പോളി കൂട്ടുകെട്ട്, അതിഥി താരമായി വിനീത് അങ്ങനെ ഒത്തിരി പ്രത്യേകതള്‍ അല്ലാതെയും ചിത്രത്തിനുണ്ട്.

ഒരു വടക്കന്‍ സെല്‍ഫിയും ട്രെയിലറിനും പാട്ടുകള്‍ക്കും ഒപ്പം തന്നെയാണ് എന്നും എപ്പോഴിന്റെയും ട്രെയിലറും പാട്ടുകളും എത്തിയത്. അപ്പോള്‍ തന്നെ ഇരു ചിത്രങ്ങളും തമ്മിലുള്ള മത്സരം ദൃശ്യമായിരുന്നു. ഇനി ശരിക്കുള്ള മത്സരത്തിന് വേണ്ടി മാര്‍ച്ച് 27 വരെ കാത്തിരിക്കാം. ഈ വെള്ളിയാഴ്ച നിവിന്‍ പോളിയ്‌ക്കോ മോഹന്‍ലാലിനോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കും.


Click it and Unblock the Notifications