നിവിന്‍ പോളിയും പിന്നെ നിവിന്‍ പോളിയും തമ്മില്‍ മത്സരിക്കുന്നു

By Aswathi

ഈ ആഴ്ച നിവിന്‍ പോളി ഏറ്റുമുട്ടുന്നത് നിവിന്‍ പോളിയോടു തന്നെയാണ്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന നിവിന്‍ പോളിയുടെ രണ്ട് ചിത്രങ്ങളും തിയേറ്ററിലെത്തുന്നത് ഒരു ദിവസം ഇടവിട്ടിട്ടാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്നുന്ന പ്രേമം 28 നും ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെ 29 നും തിയേറ്ററുകളിലെത്തും.

രണ്ടിലും തീര്‍ത്തും വ്യത്യസ്തമായ രണ്ട് വേഷങ്ങളാണ് നിവിന്‍ ചെയ്യുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തിന് ശേഷം നിവിനും അല്‍ഫോണ്‍സും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് തിയേറ്ററുകിലെത്തുന്നത്.

ivide-premam

നവാഗതയായ അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. മറ്റ് രണ്ട് നായികമാര്‍ കൂടെ ചിത്രത്തിലുണ്ടെന്നാണ് കേട്ടത്. മണിയന്‍ പിള്ള രാജു, വിനയ് ഫോര്‍ട്ട്, സുബിന്‍ ഷെഹീര്‍, ശബരീഷ് വര്‍മ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിര്‍മിയ്ക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റാണ്. രാജേഷ് മുരുകേശന്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്.

ശ്യാമപ്രസാദിന്റെ ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറിലാകട്ടെ നിവിന്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് കേള്‍ക്കുന്നത്. അജയ് വേണുഗോപാല്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ നിവിനിനൊപ്പം പൃഥ്വിരാജും ഭാവനും എത്തുന്നു. ഇവര്‍ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒത്തിരി വിദേശികളും ചിത്രത്തിലുണ്ടെന്നാണ് മറ്റൊരു പ്രത്യേകത.

അമേരിക്കയിലെ ഐടി പ്രൊഫഷണലില്‍ നടക്കുന്ന ഒരു കൊലപാതകാന്വേഷണമാണ് ചിത്രം. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിയ്ക്കുന്നു. ധര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. സജി കുമാറാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X