മൂവീസ്ട്രീറ്റ് അവാര്‍ഡ്‌സ്-2019ലെ വിജയികളെ പ്രഖ്യാപിച്ചു: മികച്ച നടന്‍ ജോജു
പോയ വര്‍ഷത്തെ മലയാളസിനിമയ്ക്ക് നേട്ടങ്ങള്‍ സമ്മാനിച്ച മികച്ച പ്രകടനങ്ങളെ പ്രേക്ഷകരുടെ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കാനായി പ്രമുഖ ഓണ്‍ലൈന്‍ കൂട്ടായ്മയായ മൂവീസ്ട്രീറ്റ് സംഘടിപ്പിച്ച മൂവീസ്ട്രീറ്റ് അവാര്‍ഡ്‌സ്-2019ലെ വിജയികളെ പ്രഖ്യാപിച്ചു.
ജനാധിപത്യ മൂല്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പൂര്‍ണമായും പ്രേക്ഷകരുടെ വോട്ടിംഗിലൂടെ നല്‍കപ്പെടുന്ന അവാര്‍ഡില്‍ ഏറ്റവും മികച്ച സിനിമയായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതേ സിനിമയിലൂടെ സക്കറിയ മുഹമ്മദ് മികച്ച സംവിധായകനായിമാറി.

ജോസഫ് എന്ന സിനിമയിലൂടെ കരുത്തുറ്റ നായകസ്ഥാനത്തേക്ക് ഉയര്‍ന്ന ജോജു ജോര്‍ജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഈട, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ നിമിഷ സജയന്‍, ലില്ലിയിലെ പ്രകടനത്തിലൂടെ സംയുക്താ മേനോന്‍ എന്നിവര്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡുകള്‍ നേടി.
മരണത്തിന്‍റെ മുഖങ്ങള്‍ വരച്ചുകാട്ടിയ ഈ.മ.യൗവിന്‍റെ ശക്തമായ എഴുത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ശ്രീ.P.F.മാത്യൂസ് നേടിയപ്പോള്‍ ജോസഫിലെ മനോഹരമായ ഗാനങ്ങളിലൂടെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരത്തിന് രഞ്ജിന്‍ രാജ് അര്‍ഹനായി.
ഫെബ്രുവരി മൂന്നിന് കലൂരിലെ എജെ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വെച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുന്നത്.മികച്ച സ്വഭാവനടി - സാവിത്രി ശ്രീധരന്‍ & സരസ്സ ബാലുശ്ശേരി (സിനിമ : സുഡാനി ഫ്രം നൈജീരിയ)
മികച്ച സഹനടന്‍ : ഷറഫുദ്ധീന്‍ (വരത്തന്‍)
മികച്ച ക്യാമറാമാന്‍ - ഷൈജു ഖാലിദ് (സിനിമ : ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ)
മികച്ച എഡിറ്റര്‍ - നൗഫല്‍ അബ്ദുള്ള (സിനിമ : സുഡാനി ഫ്രം നൈജീരിയ)
മികച്ച സംഗീതസംവിധായകന്‍ - രഞ്ജിന്‍ രാജ് (സിനിമ : ജോസഫ്)
മികച്ച പശ്ചാത്തലസംഗീതം - അനില്‍ ജോണ്‍സണ്‍ (സിനിമ : ജോസഫ്)
മികച്ച ഗാനരചയിതാവ് - അജീഷ് ദാസന്‍ (സിനിമ : പൂമരം, ജോസഫ്)
മികച്ച ഗായകന്‍ - ഹരിശങ്കര്‍ K.S (സിനിമ :തീവണ്ടി)
മികച്ച ഗായിക - ആന്‍ ആമി (സിനിമ :അരവിന്ദന്‍റെ അതിഥികൾ )
മികച്ച സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി (സിനിമ : ഈ.മ.യൗ)
മികച്ച കോസ്റ്റ്യൂം ഡിസൈന്‍ - സമീറ സനീഷ് (സിനിമ : കമ്മാരസംഭവം)
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് - സ്നേഹ പലിയേരി (സിനിമ: ഈട)
മികച്ച കലാസംവിധാനം - ധുന്ദു രണ്‍ജീവ് (സിനിമ: ലില്ലി)
മികച്ച മേക്കപ്പ് ആര്‍ടിസ്റ്റ് - റോണക്സ് സേവിയര്‍ (സിനിമ: ഞാന്‍ മേരിക്കുട്ടി)
മികച്ച പോസ്റ്റര്‍ ഡിസൈന്‍ - ഓള്‍ഡ് മങ്ക്സ് (സിനിമ : ലില്ലി)
സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌സ് -
ശീതള്‍ ശ്യാം (സിനിമ : ആഭാസം)
VC അഭിലാഷ് (സിനിമ: ആളൊരുക്കം)


Click it and Unblock the Notifications











