ഇന്നസെന്റ് എംപിയുടെ ആദ്യ ചിത്രം പ്രിയനൊപ്പം
എംപിയായ ശേഷം ഇന്നസെന്റ് ആദ്യം അഭിനയിക്കുക പ്രിയന്റെ ചിത്രത്തില്‍. പിന്നെ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍. ഇനി പണ്ടത്തെ പോലെ എല്ലാ സിനിമയിലും അഭിനയിക്കാതെ വര്‍ഷത്തില്‍ മൂന്നു ചിത്രത്തില്‍ മാത്രമേ ഇന്നസെന്റ് ഉണ്ടാകൂ.
എംപിയായ ശേഷം സിനിമയിലേക്കു കൂടുതല്‍ പേര്‍ വിളിക്കുന്നുണ്ട്. എന്നാല്‍ ഉദ്ഘാടനവും പ്രസംഗവുമൊക്കെയായി നടക്കുന്നതിനാല്‍ അഭിനയിക്കാന്‍ പറ്റുന്നില്ല. ചാലക്കുടിയില്‍ കൂടുതല്‍ വികസനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. കേന്ദ്രസഹായം നേടിയെടുക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. പി.സി . ചാക്കോയെ തോല്‍പ്പിച്ചവന്‍ എന്ന പരിവേഷമാണ് ലോക്‌സഭയില്‍ തനിക്കു ലഭിക്കുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു. മുന്‍പ് പ്രിയന്റെ മലമല്‍ വീക്കിലിയില്‍ കൂടെ അഭിനയിച്ച പരേഷ് റവലും ലോക്‌സഭയിലുണ്ട്.

പ്രിയദര്‍ശന്‍ ഉടന്‍ ചെയ്യുന്ന യുവതാരചിത്രത്തിലായിരിക്കും ലോക്‌സഭാ സമ്മേളനം കഴിഞ്ഞ ശേഷം അഭിനയിക്കുക. കഥാപാത്രത്തെക്കുറിച്ച് പ്രിയനുമായി സംസാരിച്ചു കഴിഞ്ഞു. മേനകാ സുരേഷ്‌കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിനു കഥയെഴുതുന്നത് പ്രിയന്‍ തന്നെയാണ്.
അതിനു ശേഷം സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കും. ഇതിന്റെ തിരക്കഥ പൂര്‍ത്തിയാകാത്തതിനാല്‍ ഷൂട്ടിങ് മാറ്റിവച്ചിരിക്കുകയാണ്. പ്രിയന്‍ ചിത്രം കഴിഞ്ഞാലേ അതു തുടങ്ങുകയുള്ളൂ.
എംപിയായ ശേഷം അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ഇന്നസെന്റ് ഒരുങ്ങിയിരുന്നെങ്കിലും താരങ്ങളൊന്നും സമ്മതിച്ചിരുന്നില്ല


Click it and Unblock the Notifications











