മിസ്റ്റര്‍ ഫ്രോഡില്‍ ലാലിന്റെ കിടിലന്‍ ലുക്ക്
മോഹന്‍ലാല്‍ അരാധകര്‍ കാത്തിരിക്കുന്ന ചിത്രം മിസ്റ്റര്‍ ഫ്രോഡിന്റെ ആദ്യടീസര്‍ എത്തി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും സിദ്ദിഖും വളരെ പുതുമയാര്‍ന്ന ഗെറ്റപ്പിലാണ് എത്തുന്നത്. 23 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ശരിയ്ക്കും ആളുകളെ വീഴ്ത്തുന്നതാണ്.
ആയുര്‍വേദ ചികിത്സയെല്ലാം കഴിഞ്ഞെത്തിയ മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ് ലുക്ക് അസൂയപ്പെടുത്തുന്നതാണ്. സാള്‍ട്ട് ആന്റ് പെപ്പര്‍ ഹെയര്‍ സ്റ്റൈലില്‍ ശരിയ്ക്കും സെക്‌സി എന്ന വിശേഷണത്തിന് യോഗ്യതയുള്ളതാണ് ലാലിന്റെ ഫ്രോഡ് ലുക്ക്. ടീസറിലെ ഏറ്റവും വലിയ ആകര്‍ഷണം ലാലിന്റെ പുത്തന്‍ സ്റ്റൈല്‍ തന്നെയാണ്. ഒപ്പം സിദ്ദിഖിന്റെ അല്‍പം നെറ്റിയറിയ നരച്ച തലമുടിയും സ്റ്റൈലിഷ് ആണ്.

മോഹന്‍ലാലിനെ നായകനാക്കി മുമ്പ് മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്ന ഉണ്ണികൃഷ്ണന്‍, മിസ്റ്റര്‍ ഫ്രോഡിന്റെ കോര്‍ എന്താണെന്നകാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തില്‍ ലാലിന് ഒരു കള്ളന്റെ റോളാണെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്തായാലും മാടമ്പിയിലെ ഗ്രാമീണനായ പിള്ള, ഗ്രാന്റ് മാസ്റ്ററിലെ പൊലീസ് ഓഫീസര്‍ എന്നീ കഥാപാത്രത്തില്‍ നിന്നും കെട്ടിലും മട്ടിലും ഏറെ വ്യത്യസ്തമാണ് മിസ്റ്റര്‍ ഫ്രോഡിലെ ലാലിന്റെ കഥാപാത്രം.
ബോളിവുഡ് താരം ദേവ് ഗില്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. മിയയാണ് ചിത്രത്തിലെ നായിക. സിദ്ദിഖിനെ കൂടാതെ സായ്കുമാര്‍, വിജയ് ബാബു, വിജയ് കുമാര്‍, അര്‍ജുന്‍, അശ്വിന്‍, പല്ലവി, ശ്രീരാമന്‍, ദേവന്‍, സത്താര്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
<center><iframe width="100%" height="315" src="//www.youtube.com/embed/bkvWhng-_0Y" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications