twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിസ്റ്റര്‍ ഫ്രോഡിന് യു സര്‍ട്ടിഫിക്കറ്റ്

    By Aswathi
    |

    മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡിന്റെ റിലീസിങ് തര്‍ക്കം ഇതുവരെ ഒത്തുതീര്‍പ്പായിട്ടില്ല. അതിനിടയില്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്.

    മിസ്റ്റര്‍ ഫ്രോഡിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യം വളരെ സന്തോഷ പര്‍വ്വം അറിയിക്കുന്നു- ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതി.

    Mr Fraud

    തിയേറ്ററുടമകളും ബി ഉണ്ണികൃഷ്ണനും തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം മിസ്റ്റര്‍ ഫ്രോഡിന്റെ റിലീസ് തടഞ്ഞുവച്ചിരിക്കുകയാണ്. മെയ് എട്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.

    എന്നാല്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് അമ്മ, ഫെഫ്ക സംഘടനകള്‍ മാറി നിന്നിരുന്നു. ഇത് ബി ഉണ്ണികൃഷ്ണന്റെ പ്രേരണകൊണ്ടാണെന്നാരോപിച്ചാണ് മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്യേണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചതോടെയാണ് റിലീസ് വൈകിയത്.

    നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി മെയ് 15ന് ചിത്രം പ്രദര്‍ശിപ്പിയ്ക്കുമെന്ന് തിയേറ്ററുടമകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ അക്കാര്യത്തിലും തീരുമാനമായിട്ടില്ല. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റും കിട്ടിയ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കി എത്രയും പെട്ടന്ന് ചിത്രം തിയേറ്ററിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

    English summary
    With much happiness, here comes the news that Mohanlal's much awaited movie Mr Fraud has bagged a clean U certificate from the Censor Board.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X