ഫ്രോഡുകള്‍ ആദ്യം എത്തും
ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യചിത്രം ഏതെന്ന കാര്യത്തില്‍ ധാരണയായി. കൂതറയാണോ മിസ്റ്റര്‍ ഫ്രോഡ് ആണോ എന്നൊരു സംശയം ഉണ്ടായിരുന്നു. എന്നാല്‍ ആദ്യം എത്തുന്നത് ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ് ആണെന്ന കാര്യത്തില്‍ തീരുമാനമായി. മെയ് ഏഴിന് ചിത്രം റിലീസ് ചെയ്യും.
കൂതറയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലാണ് അഭിനയിക്കുന്നത്. ഇത് നെഗറ്റീവ് ടെച്ചുള്ള കഥാപാത്രമാണെന്നും പറയുന്നുണ്ട്. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റിനു ശേഷം എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് ലാല്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ദൃശ്യം നൂറാം ദിവസം പിന്നിട്ടിട്ടും എ ക്ലാസ് തിയറ്ററില്‍ നിറഞ്ഞോടുകയാണ്. അതിനു പിന്നാലെ വരുന്നത് ലാല്‍ നായകനായ ചിത്രം തന്നെയായിരിക്കണമെന്നാണ് ഒടുവില്‍ തീരുമാനമായത്. ഇതേതുടര്‍ന്ന് കൂതറയുടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

ബി. ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡില്‍ വലിയ തറവാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വരുന്ന ആളായിട്ടാണ് ലാല്‍ അഭിനയിക്കുന്നത്. മെഡിമിക്‌സ്അനൂപ് ആണ് ചിത്രം നിര്‍മിക്കുന്നത്.
വിഷുവിന് ലാല്‍ ചിത്രം തിയറ്ററില്‍ റിലീസില്ലാത്തത് ഫാന്‍സുകാരെ നിരാശരാക്കിയിരുന്നു. മിസ്റ്റര്‍ ഫ്രോഡ് ആദ്യം റിലീസ് ചെയ്യാന്‍ ഫാന്‍സുകാരുടെ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. കൂതറയും രാജീവ് നാഥിന്റെ രസവും തൊട്ടുപിന്നാലെ റിലീസ്‌ചെയ്യും. രണ്ടിലും അതിഥി വേഷമാണ് ലാലിന്. ഇതിനു ശേഷം പെരുച്ചാഴിയെത്തും.


Click it and Unblock the Notifications











