മി. ഫ്രോഡ് റിലീസിങ് എന്റെ വിഷയമല്ല: ഉണ്ണികൃഷ്ണന്‍
മോഹന്‍ ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡിന്റെ റിലീസിങ് വിഷയമാണ് ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയവും പ്രതിസന്ധിയും. ഒടുക്കം തിയേറ്ററുടമകള്‍ അല്പമൊന്ന് അയഞ്ഞ് മെയ് 15ന് ചിത്രം റിലീസ് ചെയ്യാമ എന്ന് പറഞ്ഞപ്പോള്‍ പ്രശ്‌നം തത്കാലത്തേക്ക് ഒത്തു തീര്‍പ്പായി എന്ന് കരുതിയതായിരുന്നു.
എന്നാല്‍ പ്രശ്‌നങ്ങള്‍ ഇവിടംകൊണ്ടൊന്നും അവസാനിക്കുന്ന മട്ടില്ല. ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഇപ്പോഴും ഇടഞ്ഞുതന്നെയാണ് നില്‍ക്കുന്നത്. ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് പറയേണ്ടത് ഞാനല്ല. ഒരു സംവിധായകന്‍ എന്ന നിലയില്‍ ചിത്രം പൂര്‍ത്തിയായ ശേഷം അഞ്ചാം തിയ്യതി സെന്‍സറിങിനയയ്ക്കും. ചിത്രം എന്ന് റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് അവരാണെന്നും ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണനോടുള്ള നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി മിസ്റ്റര്‍ ഫ്രോഡ് മെയ് 15ന് റിലീസ് ചെയ്യാമെന്ന് തിയേറ്ററര്‍ ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ നിശ്ചയിച്ചതു പ്രകാരം മെയ് എട്ടിന് തന്നെ ചിത്രം റിലീസ് ചെയ്യണമെന്നാണ് നിര്‍മാതാക്കളുടെയും വിതരക്കാരുടെയും ആവശ്യം.


Click it and Unblock the Notifications











