വിഷു ദിനത്തില്‍ ഫ്രോഡ് പൂര്‍ത്തിയാകും
മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍ ടീമിന്റെ പുത്തന്‍ചിത്രമായ മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം അവസാനിയ്ക്കുന്നു. ഏപ്രില്‍ പതിനഞ്ചോടെ ഷൂട്ടിങ് അവസാനിയ്ക്കുമെന്ന് ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ഉണ്ണികൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്. വിഷു ദിനത്തില്‍ ജെയ്പൂരില്‍ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാവുകയെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനായി മോഹന്‍ലാലും സംഘവും മഹാരാഷ്ട്രയിലെ വസായിലാണ് ഉള്ളത്. വസായ് ഫോര്‍ട്ടില്‍ വച്ചാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നത്. കഥയ്ക്കുചേരുന്ന തരത്തിലുള്ള പുരാതനമായ കോട്ടയും മറ്റും വേണ്ടതിനാലാണ് ഉണ്ണികൃഷ്ണന്‍ വസായ് ഫോര്‍ട്ട് തന്നെ ക്ലൈമാക്‌സ് ചിത്രീകരണത്തിനായി തിരഞ്ഞെടുത്തത്. ഇതാദ്യമായിട്ടാണ് വസായ് ഫോര്‍ട്ടില്‍ വച്ച് ഒരു മലയാളചിത്രം ഷൂട്ട് ചെയ്യുന്നത്.
മലയാളികള്‍ ഏറെ താമസിക്കുന്ന സ്ഥലമായി വസായ്. എല്ലാവരും ഷൂട്ടിങ്ങിനായി മികച്ച സഹകരണമാണ് നല്‍കുന്നതെന്ന് മിസ്റ്റര്‍ ഫ്രോഡിന്റെ അണിയറക്കാര്‍ പറയുന്നു.
എറണാകുളം, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ മറ്റു ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ക്ലൈമാക്‌സ് ഹൈദരാബാദില്‍ വച്ച് ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ലൊക്കേഷന്‍ വസായിലേയ്ക്ക് മാറ്റുകയായിരുന്നു.
മെ മെയ് എട്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏപ്രില്‍ 25നാണ് റിലീസ് ചെയ്യുന്നത്. ഗാനങ്ങളും അന്നുതന്നെ പുറത്തുവരും. ചിത്രത്തില്‍ മിയ ജോര്‍ജ്ജ്, പല്ലവി ചന്ദ്രന്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. 7കോടി രൂപ മുതല്‍മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ്കുമാര്‍, സിദ്ദിഖ്, വിജയ് ബാബു, ശ്രീരാമന്‍, ദേവന്‍, സത്താര്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications