മിസ്റ്റര്‍ ഫ്രോഡിന്റെ രണ്ടാം ടീസര്‍ മികച്ചത്
മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തുവന്നു. 44 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ തീര്‍ത്തും വ്യത്യസ്തമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ ടീസറിനേക്കാളും മികച്ചതാണ് രണ്ടാമത്തേത്. ആദ്യത്തേതില്‍ ലാലിന്റെ കഥാപാത്രത്തിന്റെ വ്യത്യസ്തമായ ലുക്കായിരുന്നു പ്രധാന വിഷയം. എന്നാല്‍ രണ്ടാം ടീസര്‍ മേക്കിങ്ങിന്റെ കാര്യത്തില്‍ വ്യത്യസ്തമാവുകയാണ്.
മുന്നിലുള്ള സ്‌ക്രീനിലേയ്ക്ക് ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡുകള്‍ മോഹന്‍ലാല്‍ ഡ്രാഗ് ചെയ്തിരുന്ന രീതിയിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.

മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ മൂന്നാമത്തെ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെയും ഒറ്റപ്പാലത്തെയും ഷൂട്ടിങ് കഴിഞ്ഞ് ഇപ്പോള്‍ സംഘം മുംബൈയിലാണുള്ളത്.
ബോളിവുഡ് താരമായ ദേവ് ഗില്‍ ആണ് മിസ്റ്റര്‍ ഫ്രോഡില്‍ വില്ലനായി എത്തുന്നത്. സിദ്ദിഖ്, സായ്കുമാര്‍, വിജയ്കുമാര്‍, വിജയ് ബാബൂ, അര്‍ജുന്‍ തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളില്‍ എത്തുന്നു. മിയയാണ് ചിത്രത്തില്‍ നായികയാവുന്നത്. എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍എവി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications