Mr ഫ്രോഡ് കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നു... മോഹന്‍ലാലിന് പകരമെത്തുന്നത് സൂപ്പര്‍സ്റ്റാര്‍
ബി. ഉണ്ണികൃഷന്‍ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. മോഹന്‍ലാന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമാണ് നേരിട്ടത്. ചിത്രം കന്നടയിലേക്ക് റീമേക്ക് ചെയ്യുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കന്നഡയില്‍ റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കന്നഡ സൂപ്പര്‍സ്റ്റാര്‍ രവിചന്ദ്രനാണ്. മലയാളത്തില്‍ വമ്പന്‍ ഹിറ്റായ ദൃശ്യം കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോഴും രവിചന്ദ്രന്‍ തന്നെയാണ് നായകനായത്.

പലതവണ ചിത്രം റീമേക്ക് ചെയ്യുന്ന എന്ന വാര്‍ത്തകള്‍ വന്നെങ്കിലും സ്ഥിരീകരണം ലഭിച്ചില്ലായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. ദൃശ്യത്തിന് ശേഷം മലയാളത്തില്‍ ഇറങ്ങിയ മോഹന്‍ലാന്‍ ചിത്രങ്ങളൊന്നും വേണ്ടെത്ര വിജയം കണ്ടില്ല. അടുത്തതായി പുലിമുരുകന്‍ എന്ന ചിത്രമാണ് പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











