കാളിദാസിന്‍റെ മിസ്റ്റര്‍ ആന്‍റ് മിസ് റൗഡിക്ക് എന്ത് പറ്റി? ക്വട്ടേഷന്‍ ഏറ്റില്ലേ? കലക്ഷന്‍ ഇങ്ങനെ!

Recommended Video

റൗഡിയുടെ കളക്ഷൻ ഇങ്ങനെ | filmibeat Malayalam

താരങ്ങളുടെ വഴി പിന്തുടര്‍ന്നെത്തുന്ന അടുത്ത തലമുറയ്ക്ക് സിനിമയില്‍ അരങ്ങേറുമ്പോഴൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അതത്തരത്തില്‍ എത്തിയ താരപുത്രികളും താരപുത്രന്‍മാരുമൊക്കെ നിറഞ്ഞുനില്‍ക്കുയാണ് ഇപ്പോള്‍. സ്വീകാര്യതയുടെ കാര്യത്തിലും പിന്തുണയിലായാലും ഏറെ മുന്നിലാണ് ഇവരുടെ സ്ഥാനം. ജയറാമിനും പാര്‍വതിക്കും പിന്നാലെയായാണ് കാളിദാസ് ജയറാം സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കം മുതലേ തന്നെ ഗംഭീര സ്വീകരണമായിരുന്നു കാളിദാസിന് ലഭിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം.

7 വയസ്സുകാരന്റെ അഭിനയത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചിരുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലായിരുന്നു പിന്നീട് കണ്ണനെ കണ്ടത്. ഈ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും താരപുത്രനെ തേടിയെത്തിയിരുന്നു. പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു പിന്നീട് കണ്ണന്‍. അപ്പോഴും ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത് എന്നാണ് നായകനായെത്തുന്നത് എന്നതായിരുന്നു. ബാലതാരങ്ങളില്‍ പലരും നായകനും നായികയായും അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് പൂമരവുമായി താരമെത്തുന്നായുള്ള പ്രഖ്യാപനമെത്തിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിലേക്കെത്താന്‍ വൈകിയെങ്കിലും മികച്ച തുടക്കമായിരുന്നു. ഇതിനിടയില്‍ മീന്‍കുഴമ്പും മണ്‍പാനിയും എന്ന തമിഴ് സിനിമ തിയേറ്ററുകളിലേക്കെത്തിയിരുന്നു. പൂമരത്തിന് ശേഷം കാളിദാസിന്റേതായി പുറത്തിറങ്ങിയ ചിത്രമാണ് മിസ്റ്റര്‍ ആന്റ് മിസ് റൗഡി. സിനിമയുടെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

ജീത്തു ജോസഫിനൊപ്പം കാളിദാസ്

ജീത്തു ജോസഫിനൊപ്പം കാളിദാസ്

ബാലതാരമായെത്തി പിന്നീട് നായകനായി തുടക്കം കുറിച്ച കാളിദാസ് ജയറാമും ത്രില്ലര്‍ സിനിമകളുടെ തോഴനായ ജീത്തു ജോസഫും ഒരുമിച്ചെത്തിയ മിസ്റ്റര്‍ ആന്റ് മിസ് റൗഡി അടുത്തിടെയാണ് തിയേറ്ററുകളിലേക്കെത്തിയത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ആദിയൊരുക്കിയതിന് പിന്നാലെ കാളിദാസ് ജയറാമിനെ നായകനാക്കി സിനിമയൊരുക്കുകയായിരുന്നു അദ്ദേഹം. സാധാരണ സിനിമയുമായാണ് ഇത്തവണ താനെത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. റൗഡിയാവാനുള്ള ആഗ്രഹവുമായി നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയുമായാണ് അദ്ദേഹമെത്തിയത്. ഇവര്‍ക്കിടയിലേക്ക് എത്തുന്ന ഒരു പെണ്‍കുട്ടിയും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയെ നയിക്കുന്നത്.

കാളിദാസ് റൗഡിയായാല്‍?

കാളിദാസ് റൗഡിയായാല്‍?

കാളിദാസ് ജയറാമിന് റൗഡിയാവാനുമോയെന്നുള്ളതായിരുന്നു മറ്റൊരു പ്രധാന ചോദ്യം. ആരാധകര്‍ക്കും ഈ ആകാംക്ഷയുണ്ടായിരുന്നു. താരപുത്രനായതുകൊണ്ടല്ല മറിച്ച് കഥാപാത്രത്തിനനുയോജ്യമായ രൂപഭാവങ്ങളുള്ളതിനാലാണ് കാളിദാസിനെ നായകനാക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. റൗഡിയാവാനുള്ള ശ്രമവും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളും അതുണര്‍ത്തുന്ന ചിരിയുമൊക്കെയാണ് സിനിമ.

ബോക്‌സോഫീസിലെ പ്രകടനം

ബോക്‌സോഫീസിലെ പ്രകടനം

വ്യത്യസ്തമായ പ്രതികരണങ്ങളുമായാണ് സിനിമ മുന്നേറുന്നത്. അപര്‍ണ്ണ ബാലമുരളിയുടേയും കാളിദാസിന്റേയും വരവില്‍ ആരാധകര്‍ അത്ര തൃപ്തരല്ല. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രത്തിന് മൂന്നാം ദിനത്തില്‍ 1.72 ലക്ഷമാണ് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 47.15 ശതമാനമായിരുന്നു ഒക്യുപെന്‍സി. ഇതുവരെയായി 5.53 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചതെന്നുമാണ് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ദൃശ്യത്തിന് പിന്നാലെ അടുത്ത ഹിറ്റ്

ദൃശ്യത്തിന് പിന്നാലെ അടുത്ത ഹിറ്റ്

മോഹന്‍ലാലിന്റെയും ജീത്തു ജോസഫിന്റെയും കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു ദൃശ്യം. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമ കൂടിയായിരുന്നു ഇത്. ദൃശ്യത്തിന് ശേഷമുള്ള അടുത്ത മെഗാഹിറ്റായി മിസ്റ്റര്‍ ആന്റ് മിസ് റൗഡി മാറുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച തരത്തിലുള്ള സ്വീകരണമല്ല സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൈനിറയെ സിനിമകള്‍

കൈനിറയെ സിനിമകള്‍

ബാലതാരത്തില്‍ നിന്നും നായകനിലേക്കുയര്‍ന്ന കാളിദാസിന് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, സന്തോഷ് ശിവന്റെ ജാക്ക് ആന്റ് ജില്‍, ഹാപ്പി സര്‍ദാര്‍ തുടങ്ങിയ സിനിമകളാണ് താരപുത്രന്റേതായി ഒരുങ്ങുന്നത്. പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ റിലീസ് ഏപ്രിലിലേക്ക് നീട്ടിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X