നടി മൃദുല മുരളി വിവാഹിതയായി, ആശംസകള്‍ നേര്‍ന്ന് ഭാവനയും സുഹൃത്തുക്കളും

By Midhun Raj

നടിയായും അവതാരകയായും മലയാളത്തില്‍ ശ്രദ്ധേയയായ മൃദുല മുരളി വിവാഹിതയായി. നിതിന്‍ വിജയനാണ് നടിയെ ജീവിത സഖിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് മൃദുലയുടെ ഭര്‍ത്താവ് നിതിന്‍. മൃദുലയ്ക്കും നിതിനും ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളായ ഭാവന, ശില്‍പ്പാ ബാല, ആര്യ ഉള്‍പ്പെടെയുളളവരെല്ലാം എത്തിയിരുന്നു.

 mrudula

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഭാവന പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയത്. ആശംസകള്‍ക്കൊപ്പം വിവാഹിതരായവരുടെ ക്ലബിലേക്കും മൃദുലയെ ഭാവന സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. അന്ന് ആഘോഷമായി നടത്തിയ ചടങ്ങില്‍ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശന്‍, ഷഫ്‌ന, ശരണ്യ മോഹന്‍, ശില്‍പ്പ ബാല, ഗായിക സയനോര, അമൃത സുരേഷ്, അഭിരാമി സുരേഷ് തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.

ഇവര്‍ക്കൊപ്പം നടന്മാരായ ഹേമന്തും, മണികണ്ഠനും , ഗായകൻ വിജയ് യേശുദാസും നിശ്ചയത്തിനെത്തിയിരുന്നു. മൃദുലയ്ക്കും നിതിനും വേണ്ടി രമ്യയുടേയും സയനോരയുടേയും വിജയ് യേശുദാസ് മണികണ്ഠൻ എന്നിവരുടെ പാട്ടും ഉണ്ടായിരുന്നു. അന്ന് മൃദുലയും നിതിനും പാട്ട് പാടിയിരുന്നു. 2009ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെയാണ് മൃദുല സിനിമയിലെത്തിയത്. വളരെ ചെറുപ്പത്തില്‍ തന്നെ അവതാരകയായും മൃദുല എത്തിയിരുന്നു. തുടര്‍ന്ന് പത്തിലധികം മലയാള സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ഏല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയവ മൃദൃുല അഭിനയിച്ച മറ്റ് ചിത്രങ്ങളാണ്.

Recommended Video

പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

ഫഹദ് ഫാസില്‍ നായകവേഷത്തില്‍ എത്തിയ അയാള്‍ ഞാനല്ല എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. മുന്‍പ് നടി ഭാവനയുടെ വിവാഹ ചടങ്ങുകളിലും സുഹൃത്തുക്കള്‍ക്കൊപ്പം മൃദുലയും പങ്കെടുത്തിരുന്നു. അഭിനേത്രി എന്നതിലുപരി, ക്ലാസിക്കൽ ഡാൻസറായും മോഡലായും മൃദുല തിളങ്ങിയിരുന്നു. ഫഹദ് ഫാസിലിന്റെ ആയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് മൃദുല കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡ് ചിത്രമായ രാഗ് ദേശിലും നടി അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും മൃദുല അഭിനയിച്ചിരുന്നു. വജ്രം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ മിഥുന്‍ മുരളി നടിയുടെ സഹോദരനാണ്‌.

More from Filmibeat

Read more about: mrudula murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X