twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിറന്നാൾ ദിനത്തിൽ സുന്ദരിയായി ശീശു! പട്ടിക്കുഞ്ഞിന്റെ പിറന്നാൾ ഗംഭീരമാക്കി നടി മൃദുല

    |

    വളർത്തു നായയുടെ പിറന്നാൾ ആഘോഷമാക്കി നടി മൃദുല മുരളി. ശീശു എന്ന വളർത്തു നായയുടെ നാലാം പിറന്നാളാണ് താരവും കുടുംബവും ആഘേഷമാക്കിയിരിക്കുന്നത്. നായ്ക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച് ഒരു വീഡിയോയും തയ്യാറാക്കിയിട്ടുണ്ട് . കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതു മുതലുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

    mrudula murali

    അഭിനയിക്കാന്‍ മോഹമുണ്ടെങ്കില്‍ 'വെള്ള'ത്തിന്റെ ഭാഗമാകാം, ചതിയിൽ വീഴാതെ സൂക്ഷിക്കണേ...അഭിനയിക്കാന്‍ മോഹമുണ്ടെങ്കില്‍ 'വെള്ള'ത്തിന്റെ ഭാഗമാകാം, ചതിയിൽ വീഴാതെ സൂക്ഷിക്കണേ...

    രാവിലെ ഉറക്കമെഴുന്നേൽക്കുന്ന ശീശു കാറെടുത്ത് നേരെ പെറ്റ് ഷോപ്പിലെത്തുകയും അവിടെ നിന്ന് കുളിച്ച് റെഡിയായി തിരികെ കാറോടിച്ചു വീട്ടിലെത്തി പിറന്നാൾ കേക്ക് മുറിക്കാൻ തയ്യാറെടുത്തു നിൽക്കുന്നതാണ് വീഡിയോ. ശീശുവിന്റെ പിറന്നാൾ വീഡിയോ മൃദുല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാ വർഷവും ശീശുവിന്റെ പിറന്നാൾ കുടുംബം ആഘോഷമാക്കാറുണ്ട്. ശീശുവിന് സ്വന്തമായി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെയുണ്ട്. ഇതിൽ ശീശുവിന്റെ വിശേഷങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്.

    കറുപ്പ് വസ്ത്രത്തിൽ ഗംഭീര ലുക്കിൽ മമ്മൂക്ക! വരിക്കാശേരി മനയിൽ നിന്നുള്ള താരത്തിന്റെ മാസ് ചിത്രം..കറുപ്പ് വസ്ത്രത്തിൽ ഗംഭീര ലുക്കിൽ മമ്മൂക്ക! വരിക്കാശേരി മനയിൽ നിന്നുള്ള താരത്തിന്റെ മാസ് ചിത്രം..

    മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസിലൂടെയാണ് മൃദുല വെള്ളിത്തിരയിൽ എത്തിയത്. അഭിനേത്രി എന്നതിലുപരി, ക്ലാസിക്കൽ ഡാൻസറും മോഡലും കൂടിയാണ്. ഫഹദ് ഫാസിൽ ചിത്രമായ ആയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് മൃദുല കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡ് ചിത്രമായ രാഗ് ദേശിലും അഭിനയിച്ചിരുന്നു.

    https://www.instagram.com/tv/B13UMYxgz-D/?utm_source=ig_web_copy_link

    English summary
    Mrudula Murali pet dog birthday celebration
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X