മമ്മൂട്ടിയുടെ ഒരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു

By Aswathi

രാഘവനെയും വേണുവിനെയും മാറി മാറി നോക്കി നില്‍ക്കുകയാണ് മലയാളി പ്രേക്ഷകര്‍. വര്‍ഷവും മുന്നറിയിപ്പും വേദി വിട്ടുപോകുന്നതിന് മുമ്പ് മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ പറയട്ടെ. മമ്മൂട്ടിയുടെ ഒരു ബിഗ് ചിത്രം വരുന്നു. അതെ ഒരു ബ്രഹ്മാണ്ഡ ചിത്രം.

ഹരിഹരന്‍ - എംടി കൂട്ടുകെട്ടില്‍ പിറക്കുന്ന അടുത്ത ചിത്രത്തിലാണ് മമ്മൂട്ടി നായകനാകുന്നത്. ബിഗ് എന്ന പറയുന്നതിന് കാര്യമുണ്ട്. ഇനിയും പേര് തീരുമാനിച്ചിട്ടില്ലാത്ത ഈ ചിത്രം ബജറ്റിന്റെ കാര്യത്തിലും ബിഗ് തന്നെ. മലയാളത്തില്‍ ഇതുവരെ ഇല്ലാത്ത ഒരു ബിഗ് ബജറ്റ് ചിത്രമാണെന്നാണ് അണിയറയിലെ സംസാരം.

mammootty

അഞ്ച് വത്യസ്ത ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മറ്റൊന്ന്. ചിത്രത്തിന്റെ ടെക്‌ന്യേഷസ് എല്ലാം ഹോളിവുഡില്‍ നിന്നാണത്രെ എത്തുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം മലയാളത്തിലെ മറ്റൊരു ബിഗ് സ്റ്റാറുകൂടെ ചിത്രത്തിലുണ്ടാകുമെന്ന് അറിയുന്നു.

ജൂണില്‍ ചിത്രീകരണം ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ മൈസൂരാണ്. ഇപ്പോള്‍ സലീം അഹമ്മദിന്റെ 'പത്തേമാരി' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ ദീപു കരുണാകരന്റെ 'ഫയര്‍മാന്‍'. മറ്റ് ചിത്രങ്ങളുടെ തിരക്കുകള്‍ മാറ്റി ജൂണില്‍ മമ്മൂട്ടി എംടിയ്ക്കും ഹരിഹരനുമൊപ്പം ചേരും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X