എംടിയുടെ തിരക്കഥയില്‍ പ്രിയന്‍ ചിത്രം
മലയാളത്തില്‍ ഇനി തമാശ ചിത്രങ്ങള്‍ എടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്‌ത സംവിധായകനാണ് പ്രിയന്‍. മലയാള സിനിമയില്‍ ഇപ്പോഴിറങ്ങുന്നതെല്ലാം വെറും ബഫൂണ്‍ കോമഡിയെന്നാണ് പ്രിയന്റെ ആരോപണം.
പണ്ട് പ്രിയന്‍ എടുത്തിരുന്ന കോമഡി ചിത്രങ്ങള്‍ എന്തായിരുന്നുവെന്നതിന് ഇപ്പോഴും ഉത്തരമില്ല.
പക്ഷേ അതൊക്കെ പണ്ടത്തെ കഥ, ഇപ്പോള്‍ ബോളിവുഡിലെ മുന്‍ നിര സംവിധായകരുടെ നിരയിലേക്ക് കുതിയ്‌ക്കുന്ന പ്രിയന്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് പ്രിയന്റെ മലയാള ചിത്രം.
മലയാള സിനിമയ്‌ക്കു വേണ്ടി അപൂര്‍വ്വമായി തൂലിക ചലിപ്പിയ്‌ക്കുന്ന എംടിയുടെ തിരക്കഥയിലാണ് പ്രിയന്‍ ചിത്രം ഒരുങ്ങുന്നത്. നായകനായെത്തുന്നത് മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലും. മൂന്ന് വ്യത്യസ്‌ത ധ്രുവങ്ങളിലുള്ള പ്രതിഭകള്‍ ഒത്തൊരുമിയ്‌ക്കുന്ന ഈ ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിയ്‌ക്കുന്നത്.
പ്രിയനെ സംബന്ധിച്ചിടത്തോളം എംടിയുടെ തിരക്കഥയ്‌ക്കു വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിപ്പു തുടങ്ങിയിട്ട് ഏറെക്കാലമായി.
വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രിയന്‍ എംടിയുടെ തിരക്കഥയില്‍ ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. പല വിധ കാരണങ്ങളാല്‍ അന്ന് ആ പദ്ധതി നടന്നില്ല. ഇപ്പോള്‍ പഴശ്ശിരാജയുടെ തിരക്കഥയുമായി ബന്ധപ്പെട്ട എംടി ചിത്രം പൂര്‍ത്തിയായലുടനെ പ്രിയന്റെ ചിത്രവുമായി ബന്ധപ്പെട്ടിട്ടുള്ള തുടക്കമിടും.


Click it and Unblock the Notifications











