twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടാമൂഴം നടക്കും! എംടിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും! സംവിധായകന്റെ പ്രതികരണം!

    |

    ഇന്ത്യന്‍ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമെന്ന ഖ്യാതിയോടെയാണ് രണ്ടാമൂഴം പ്രഖ്യാപനം നടന്നത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ സിനിമ കൂടിയായിരുന്നു ഇത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയാണ്. 1000 കോടിയാണ് സിനിമയ്ക്കായി മുടക്കുന്നതെന്നും ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള ദൃശ്യവിസ്മയമാണ് ചിത്രത്തിനായി ഒരുക്കുന്നതെന്നുമൊക്കെയായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍.

    മുകേഷേട്ടന്‍ കള്ളം പറയില്ല! ഫോണിലെ മെസ്സേജുകളൊക്കെ നോക്കാറുണ്ട്! ആശങ്കയില്ലെന്നും മേതില്‍ ദേവിക!മുകേഷേട്ടന്‍ കള്ളം പറയില്ല! ഫോണിലെ മെസ്സേജുകളൊക്കെ നോക്കാറുണ്ട്! ആശങ്കയില്ലെന്നും മേതില്‍ ദേവിക!

    ഒടിയന് ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ചിത്രത്തിനായി അണിനിരക്കുമെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഭീമന്റെ കഥയുമായെത്തുന്ന സിനിമയുടെ തിരക്കഥ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം അത് തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമയെ സംബന്ധിച്ച് അത്ര നല് കാര്യങ്ങളല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    നിരഞ്ജനില്‍ നിന്നും പക്കിയിലേക്ക്! മാജിക് പ്രകടനവുമായി മോഹന്‍ലാല്‍! പക്കി കൊലമാസ്സായത് ഇങ്ങനെ! കാണൂനിരഞ്ജനില്‍ നിന്നും പക്കിയിലേക്ക്! മാജിക് പ്രകടനവുമായി മോഹന്‍ലാല്‍! പക്കി കൊലമാസ്സായത് ഇങ്ങനെ! കാണൂ

    എംടി പിന്‍വാങ്ങുന്നു

    എംടി പിന്‍വാങ്ങുന്നു

    സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തില്‍ നിന്നും എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമാപ്രേമികളെല്ലാം ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലാണ്. പിന്‍മാറുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും തിരക്കഥാകൃത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. സംവിധായകനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചുവെന്നും തിരക്കഥ തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് എംടി വാസുദേവന്‍ നായര്‍.

     സമീപനം ശരിയല്ല

    സമീപനം ശരിയല്ല

    സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ സമീപനത്തില്‍ താന്‍ അതൃപ്തനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാല് വര്‍ഷം മുന്‍പ് തന്നെ സിനിമയുടെ തിരക്കഥ കൈമാറിയിരുന്നുവെന്നും മൂന്ന് വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാറെന്നും മുന്‍കൂര്‍ വാങ്ങിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സിനിമയുടെ ചിത്രീകരണം അനിയന്ത്രിതമായി നീണ്ടതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

     ഒടിയന്‍ വൈകിയപ്പോള്‍

    ഒടിയന്‍ വൈകിയപ്പോള്‍

    ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു രണ്ടാമൂഴം. മോഹന്‍ലാലും മഞ്ജു വാര്യരുമായിരുന്നു സിനിമയിലെ താരങ്ങള്‍. ഒടിയന് ശേഷം ഈ കൂട്ടുകെട്ട് അതേ പോലെ ഒരുമിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒടിയന്‍ വൈകിയപ്പോള്‍ അത് രണ്ടാമൂഴത്തെയും ബാധിച്ചിരിക്കുകയാണ്.

    അണിയറപ്രവര്‍ത്തകരുടെ വാദം

    അണിയറപ്രവര്‍ത്തകരുടെ വാദം

    സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ തുടങ്ങിയെന്ന തരത്തിലുള്ള വാദമാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ നിരത്തിയത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥയാണ് എംടി സംവിധായകന് കൈമാറിയത്. നേരത്തെ മൂന്ന് വര്‍ഷത്തേക്ക് നല്‍കിയ നീട്ടി നല്‍കിയിരുന്നുവെങ്കിലും ചിത്രീകരണം ആരംഭിച്ചിരുന്നില്ല. നാല് വര്‍ഷം കഴിഞ്ഞിട്ടും സിനിമ തുടങ്ങാതിരുന്നതോടെയാണ് സിനിമയില്‍ നിന്നും പിന്‍വാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്.

    മോഹന്‍ലാലിന്റെ ഭീമന്‍

    മോഹന്‍ലാലിന്റെ ഭീമന്‍

    രണ്ടാമൂഴത്തില്‍ ഭീമനായാണ് മോഹന്‍ലാല്‍ എത്തുകയെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിഹാസ പുരുഷനായും ചരിത്ര കഥാപാത്രമായും അസാമാന്യ പ്രകടനം പുറത്തെടുത്തിട്ടുള്ള മോഹന്‍ലാലില്‍ ഭീമനും ഭദ്രമായിരിക്കുമെന്നായിരുന്നു ആരാധകരും വിലയിരുത്തിയത്. അദ്ദേഹത്തിന്റെ ലുക്കും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. എന്നാല്‍ ഭീമന്‍ മോഹമായി അവശേഷിച്ചേക്കുമെന്നുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതേക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകര്‍.

    സംവിധായകന്റെ പ്രതികരണം

    സംവിധായകന്റെ പ്രതികരണം

    രണ്ടാമൂഴത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് തിരക്കഥാകൃത്തായ എംടി വാസുദേവന്‍ നായര്‍ അറിയിച്ചപ്പോള്‍ മുതല്‍ സിനിമാലോകം കാത്തിരിക്കുകയാണ് സംവിധായകന്റെ പ്രതികരണത്തിനായി. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വൈറലാവുന്നതിനിടയിലാണ് സംവിധായകന്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. രണ്ടാമൂഴം നടക്കുമെന്നും പ്രൊജക്ടിനെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും കാര്യങ്ങള്‍ കൃത്യമായി അറിയിച്ചതിന് ശേഷം സിനിമയുമായി മുന്നേറുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

    ആഗ്രഹം ഞാൻ നിറവേറ്റും

    ആഗ്രഹം ഞാൻ നിറവേറ്റും

    എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്. ഒരുപാട് അന്താരാഷ്‌ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു.

    നേരിട്ട് കണ്ട് ക്ഷമ ചോദിക്കും

    നേരിട്ട് കണ്ട് ക്ഷമ ചോദിക്കും

    മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.

    അസംഭവ്യമാകുമെന്ന ഭയമില്ല

    അസംഭവ്യമാകുമെന്ന ഭയമില്ല

    പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും. മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ല.

    ഫേസ്ബുക്ക് പോസ്റ്റ് കാണാം

    സംവിധായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

    English summary
    MT Vasudevan Nair left from Randamoozham, Here is the reason.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X