വിശ്വാസം നഷ്ടപ്പെട്ടു!! ശ്രീകുമാർ മേനോനുമായി ഒരുമിച്ച് പോകൻ താൽപര്യമില്ല,നിലപാട് വ്യക്തമാക്കി എംടി
ശ്രീകുമാർ മേനോനുമായി ഒരുമിച്ച് പോകൻ താൽപര്യമില്ല,
Recommended Video

ജനങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹൻലാൽ ഭീമനായി എത്തുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം രണ്ടാമൂഴം. എംടിയുടെ തിരക്കഥയിൽ വിഎ ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണത്തെ കുറിച്ചോ മറ്റുമുള്ള കാര്യത്തിൽ ഇതു വരെ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. സിനിമ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
എന്നാൽ പ്രേക്ഷകരുടെ സശയം കടക്കുമ്പോൾ നിലപാട് കടുപ്പിച്ച് എംടി തന്നെ രംഗത്തെത്തിയിരുന്നു. ശ്രീകുമാർ മേനോന്റെ രണ്ടാമൂഴത്തിൽ നിന്ന് പിൻമാറുന്നു എന്ന് എംടി അറിയിച്ചിരുന്നു. കൂടാതെ തിരക്കഥ വിട്ട് കിട്ടണമെന്ന് അവശ്യപ്പെട്ട് കോഴിക്കോട് മുൻസഫ് കോടതിയിൽ ഇതു സംബന്ധമായ തടസ്സ ഹർജിയും ഫയൽ ചെയ്തു. ഇതിന്റെ ഭാഗമായി സന്ധി സംഭാഷണത്തിന് സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ തന്നെ തുനിഞ്ഞെങ്കിലും ഫലമുണ്ടായിരുന്നില്ല. എംടിയെ അനുനയിപ്പിക്കാനുളള ചർച്ച അണിയറയിൽ നടക്കുന്നുണ്ടെങ്കിലും തന്റെ നിലപാട് വ്യക്തമാക്കി എംടി രംഗത്തെത്തിയിട്ടുണ്ട്.

ശ്രീകുമാർ മേനോനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു
എംടിയെ അനുനയിപ്പിക്കാനുളള ശ്രമങ്ങൾ അണിയറയിൽ നടക്കമ്പോഴാണ് നിലപാട് വ്യക്തമാക്കി പ്രിയ കവി എത്തിയിരിക്കുന്നത്. ശ്രീകുമാർ മേനോനുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്ന് നിലപാടാണ് എംടി സ്വീരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിഭാഷകൻ ശിവ രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശ്രീകുമാർ മേനോനിലുളള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സംവിധായകനുമായി ഇനി ഒരുമിച്ചു പോകാൻ താൽപര്യമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

നിയമനടപടി സ്വീകരിക്കാനുളള കാരണം
സംവിധായകനുമായി കരാറിൽ ഒപ്പിട്ട സമയം കഴിഞ്ഞതിനെ തുടർന്നാണ് വക്കീൽ നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസിനു മറുപടി നൽകാൻ പോലും ശ്രീകുമാർ മേനോൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് കേസുമായി മുന്നോട്ട് പോയതെന്നും എംടിയുടെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമൂഴം സിനിമയാക്കുക എന്നത് എംടിയുടെ ഏറ്റവും വലിയ ജീവിതാഭിലാഷമാണ്. അതിനുള്ള ശ്രമങ്ങൾ ഇനിയും തുടരുക തന്നെ ചെയ്യുമെന്നും ശിവരാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നര മണിക്കൂർ കൂടിക്കാഴ്ച
എംടി കോടതിയി ഹർജി തിരികെ നൽകണമെന്ന അവശ്യപ്പെട്ട് ഹർജി നൽകിയതിനു പിന്നാലെ അനുരഞ്ജന ചർച്ചയ്ക്ക് ശ്രീകുമാർ മേനോൻ തന്നെ രംഗത്തെത്തിയിരുന്നു. എംടിയുടെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഒന്നര മണിക്കൂർ കൂടിക്കാഴ്ച നീണ്ടു നിന്നിരുന്നു. എംടിയുമായുള്ള ചർച്ചയ്ക്ക് ശേഷം ശുഭാപ്തി വിശ്വാസമായിരുന്നു സംവിധായകൻ പ്രകടിപ്പിച്ചത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എംടിയുമായി കൂടിക്കാഴ്ച നടത്തിയത്. വളരെ സൗഹൃദ പരമായ കൂടിക്കാഴ്ചയായിരുന്നു. അദ്ദേഹത്തിന് കൊടുത്ത വാക്ക് നിറവേറ്റുമെന്നും ശ്രീകുമാർ മേനോൻ അന്ന് പറഞ്ഞിരുന്നു.

2020ൽ ആദ്യ ഭാഗം
എംടിയുമായുളള കൂടിക്കഴ്ചായ്ക്ക് ശേഷം സിനിമയെ കുറിച്ചും റിലീസിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ടാമൂഴം രണ്ട് ഭാഗങ്ങളിലായിട്ടാണ് പുറത്തു വരുന്നത്. ആദ്യം ഭാഗം 2020 ഓടേയും രണ്ടാം ഭാഗം 2021 ഏപ്രിലിൽ റിലീസ് ചെയ്യാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനുളള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കിയിരുന്നു.

തടസ്സ ഹർജി
എംടി കോടതിയിൽ രണ്ടാമൂഴത്തിന്റെ ചിത്രീകരണം വൈകുന്നതുമായി ബന്ധപ്പെടട് ഓക്ടോബർ 11 ന് ചിത്രത്തിൽ നിന്ന് പിൻമാറുന്നതായി എംടി അറിയിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് മുൻസിഫ് കോടതിയിൽ ഇത് ബന്ധപ്പെട്ടു തടസ്സ ഹര്‍ജിയും നല്‍കിയിരുന്നു. അണിയറ പ്രവർത്തകർക്ക് നൽകിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരിച്ചു തരണമെന്നും ന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംടിയെ കാണാൻ ശ്രീകുമാർ മേനോൻ എത്തിയത്.


Click it and Unblock the Notifications











