ബ്രഹ്മാണ്ഡ സിനിമയ്ക്ക് 1200 കോടി! മോഹന്‍ലാല്‍ ചിത്രം വീണ്ടും പ്രതിസന്ധിയില്‍!!
Recommended Video

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട മൂവിയാണ് രണ്ടാമൂഴം. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുനമെന്നും പ്രമുഖ വ്യവസായിയായ ബിആര്‍ ഷെട്ടി ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ തിരക്കഥയുടെ പേരില്‍ എംടി പിന്തിരിഞ്ഞതോടെ സിനിമ പ്രതിസന്ധിയിലായിരുന്നു.
ആയിരത്തി ഇരുന്നൂറു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന മഹാഭാരതം സിനിമയുടെ നിര്‍മ്മാണ കരാര്‍ സംവിധയകാന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ഡോ എസ് കെ നാരായണനും ചേര്‍ന്ന് ഇന്ന് ഒപ്പ് വച്ചതായി സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞിരുന്നു. ഇതോടെ തകര്‍ക്കങ്ങളെല്ലാം ഒഴിഞ്ഞ് സിനിമ മുന്നോട്ട് പോവുമെന്നാണ് കരുതിയത്.

എന്നാല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സിനിമ ഒരുങ്ങുന്നുവെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നിഷേധിച്ചിരിക്കുകയാണ്. രണ്ടാമൂഴം സിനിമയാക്കുന്ന കാര്യത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ധാരണയായിട്ടില്ലെന്നും പുതിയ നിര്‍മാതാവുമായി ചേര്‍ന്ന് എംടിയുടെ തിരക്കഥയില്‍ മഹാഭാരതം തുടങ്ങാന്‍ കരാറില്‍ ഒപ്പുവെച്ചുവെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രണ്ടാംമൂഴം സിനിമയാക്കാന്‍ മൂന്ന് വര്‍ഷത്തെ കാലാവധിയായിരുന്നു നല്‍കിയത്. നാല് വര്‍ഷമായിട്ടും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങാത്ത സാഹചര്യത്തിലാണ് സിനിമയുമായി മുന്നോട്ട് പോവാനില്ലെന്ന് കാണിച്ച് എംടി കേസ് നല്‍കിയത്. ഇതോടെ 1000 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനിരുന്ന നിര്‍മാതാവ് ബിആര്‍ ഷെട്ടി പിന്‍വാങ്ങുകയും ചെയ്തു. അതിനിടെയാണ് നിര്‍മാതാവ് എസ്‌കെ നാരായണനും ശ്രീകുമാര്‍ മേനോനും പുതിയ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. എന്നാലിത് എംടിയുടെ സമ്മതത്തോടെയോ അറിവോടെയോ അല്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.


Click it and Unblock the Notifications











