രണ്ടാമൂഴം തിരക്കഥ ശ്രീകുമാര്‍ മേനോന്‍ തിരികെ നല്‍കും! കേസ് ഒത്തുതീര്‍പ്പിലേക്ക്
രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ടുളള കേസ് ഒത്തുതീര്‍പ്പാക്കുന്നു. ബ്രഹ്മാണ്ഡ ചിത്രവുമായി ബന്ധപ്പെട്ട് എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുളള കേസാണ് ഒത്തുതീര്‍പ്പാവുന്നത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന്‍ എംടിക്ക് തിരിച്ച് നല്‍കും. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ ധാരണയായി. സുപ്രീംകോടതിക്ക് പുറമെ ജില്ലാ കോടതിയിലും ഉളള കേസും ഇരുവരും പിന്‍വലിക്കും.

വരുന്ന തിങ്കളാഴ്ച സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കേസില്‍ ഒത്തൂതീര്‍പ്പുണ്ടായിരിക്കുന്നത്. നേരത്തെ രണ്ടാമൂഴവുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് തിരക്കഥ തിരിച്ചുനല്‍കാന്‍ വിഎ ശ്രീകുമാറിനോട് എംടി ആവശ്യപ്പെട്ടത്. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു രണ്ടുംപേരും തമ്മിലുളള ധാരണ. എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും സിനിമ തുടങ്ങാത്ത സാഹചര്യത്തിലാണ് വിഎ ശ്രീകുമാറിനും നിര്‍മ്മാണ കമ്പനിക്കുമെതിരെ എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് നിരവധി തവണ മധ്യസ്ഥ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഒരുതരത്തിലുളള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ എംടി വാസുദേവന്‍ നായര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വിഎ ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും പിന്നീട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയാണ് ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം പ്രഖ്യാച്ചിരുന്നത്. ആയിരം കോടി മുതല്‍ മുടക്കില്‍ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്.
രണ്ടാമൂഴത്തിന്റെ ഫാന്‍മേഡ് പോസ്റ്ററുകളും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നേരത്തെ രണ്ടാമൂഴത്തിന് മുന്‍പ് ഒടിയന്‍ എന്ന ചിത്രം ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്തിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ഒടിയന്‍ നിര്‍മ്മിച്ചിരുന്നത്. സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വലിയ റിലീസായിട്ടാണ് എത്തിയിരുന്നത്.
Recommended Video
ഒടിയന് ശേഷം രണ്ടാമൂഴം ഒരുക്കുമെന്നായിരുന്നു സംവിധായകന്‍ മുന്‍പ് അറിയിച്ചിരുന്നത്. വമ്പന്‍ താരനിരയെ ഉള്‍പ്പെടുത്തി വലിയ ക്യാന്‍വാസില്‍ രണ്ടാമൂഴം ഒരുക്കാനും അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിനിമ ഇനി നടക്കാനുളള സാധ്യതകള്‍ കുറവാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തിടെ വിഎ ശ്രീകുമാര്‍ മേനോന്റെ ഹിന്ദി ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. മിഷന്‍ കൊങ്കണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


Click it and Unblock the Notifications











