»   » അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മോശമായൊന്നും പറഞ്ഞിട്ടില്ലെന്ന് മുകേഷ്

അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മോശമായൊന്നും പറഞ്ഞിട്ടില്ലെന്ന് മുകേഷ്

By: Nihara
Subscribe to Filmibeat Malayalam

സിനിമയിലെ രംഗങ്ങളെപ്പോലും വെല്ലുന്ന കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ അമ്മ യോഗത്തിനിടയില്‍ അരങ്ങേറിയത്. അമ്മയിലെ തന്നെ അംഗമായ നടി ആക്രമിക്കിപ്പെട്ടതുമായി ബന്ധപ്പെട്ട് ജനപ്രിയ താരത്തിനെ ചോദ്യം ചെയ്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചതിനിടയിലാണ് മുകേഷ് രോഷാകുലനായി സംസാരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് താരത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിനിടയിലാണ് മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചത്.

അമ്മയുടെ വാര്‍ഷിക യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് മുകേഷ് ദേഷ്യത്തില്‍ സംസാരിച്ചത്. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്‌ക്കൊപ്പം നില്‍ക്കുന്നതിന് പകരം ആരോപണ വിധേയനായ താരത്തെ സംരക്ഷിക്കാനാണ് എംഎല്‍എ ശ്രമിച്ചതെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

Mukesh

അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ മോശമായൊന്നും പറഞ്ഞിട്ടില്ലെന്ന് മുകേഷ് വ്യക്തമാക്കി. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. വിമര്‍ശനങ്ങളും ശാസനകളും സ്വീകരിക്കുന്നു. ഒരു നല്ല ജനപ്രതിനിധിയാവുന്നതിന് വേണ്ടിയാണ് അത് സ്വീകരിക്കുന്നത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. നിര്‍ണ്ണായക വിവരങ്ങളാണ് നിത്യേന സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അമ്മയുടെ വാര്‍ഷിക യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഇതേക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു താരം ദേഷ്യപ്പെട്ട് സംസാരിച്ചത്.

English summary
Mukesh is talking about what happened in Amma press meet.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam