»   »  സൂപ്പറുകള്‍ക്കെതിരെ മുകേഷ്

സൂപ്പറുകള്‍ക്കെതിരെ മുകേഷ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/mukesh-against-superstars-2-102577.html">Next »</a></li></ul>
Mohanlal-Mammootty
മലയാളത്തിലെ പ്രമുഖ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശയില്‍ സ്ഥിരം കാണാറുള്ള കുറേ മുഖങ്ങളുണ്ട്. സൂപ്പര്‍താരങ്ങളായ  മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഒഴിച്ചു നിര്‍ത്തി ഒരു അവാര്‍ഡ് ദാനചടങ്ങ് സംഘടിപ്പിക്കാന്‍ മിക്ക ചാനലുകളും മുതിരാറില്ല. പ്രേക്ഷകര്‍ക്കിടയില്‍ ഇവര്‍ക്കുള്ള മാര്‍ക്കറ്റ് തന്നെ ഇതിന്റെ മുഖ്യകാരണം.

എല്ലാ വര്‍ഷവും അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഇരുവര്‍ക്കും എന്തെങ്കിലുമൊക്കെ പുരസ്‌കാരങ്ങള്‍ നല്‍കും. ജനപ്രിയ നടന്‍, നല്ല നടന്‍ ഇങ്ങനെ നീളുന്ന പ്രമുഖ പുരസ്‌കാരങ്ങളിലേതെങ്കിലുമാവും ഇവര്‍ക്ക് ലഭിക്കുക.

ജനങ്ങളാണ് അവാര്‍ഡ് നിശ്ചയിക്കുന്നതെന്ന പേരില്‍ ചില ചാനലുകള്‍ പ്രേക്ഷകര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരവും നല്‍കി അവരെ മണ്ടന്‍മാരാക്കാറുണ്ട്. ജനങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്താലും മാര്‍ക്കറ്റുള്ള താരങ്ങളെ വേദിയിലെത്തിച്ചാലെ പരിപാടി കൊഴുക്കൂവെന്ന്് ചാനല്‍ മാനേജര്‍മാര്‍ക്ക് അറിയാം.

സിനിമാലോകത്തെ പലര്‍ക്കും ഈ കാര്യങ്ങളൊക്കെ നന്നായി അറിയാമെങ്കിലും ആരും പ്രതികരിക്കാന്‍ മുതിരാറില്ല. വെറുതേ തങ്ങളായിട്ടൊരു പൊല്ലാപ്പ് വരുത്തി വയ്ക്കുന്നതെന്തിനെന്ന് കരുതിയിട്ടാവാം. എന്നാല്‍ അടുത്തിടെ നടന്ന് സൂര്യ അവാര്‍ഡ് നിശയില്‍ മുകേഷ് ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. വേദിയില്‍ സൂപ്പര്‍താരങ്ങള്‍ ഇരിക്കവേയാണ് മുകേഷ് അവര്‍ക്കെതിരേയും ചാനലിനെതിരേയും വിമര്‍ശനം ഉയര്‍ത്തിയത്.

അടുത്ത പേജില്‍
സൂപ്പറുകളില്ലെങ്കില്‍ പ്രോഗ്രാം വിറ്റുപോകില്ല!

<ul id="pagination-digg"><li class="next"><a href="/news/mukesh-against-superstars-2-102577.html">Next »</a></li></ul>
English summary
Actor Mukesh criticized the two superstars in Malayalam film industry during Surya Award Night.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam