സൂപ്പറുകളില്ലെങ്കില്‍ പ്രോഗ്രാം വിറ്റുപോകില്ല!

എല്ലാ വര്‍ഷവും ചാനലുകള്‍ മുടങ്ങാതെ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മാത്രം അവാര്‍ഡ് നല്‍കുന്നതിനെയാണ് മുകേഷ് വിമര്‍ശിച്ചത്. ഇവര്‍ക്ക് മാത്രം അവാര്‍ഡ് നല്‍കുന്നത് കൊണ്ട് കഴിവുള്ള ഒട്ടേറെ പേര്‍ തഴയപ്പെടുന്നു. ഇരുവര്‍ക്കും അവാര്‍ഡ് നല്‍കി ചാനലുകള്‍ക്ക് മടുത്താലോ അവാര്‍ഡ് വാങ്ങി സൂപ്പറുകള്‍ മടുത്താലോ മാത്രമേ മറ്റുള്ളവര്‍ക്ക് അവാര്‍ഡ് ലഭിക്കൂവെന്നും മുകേഷ് തുറന്നടിച്ചു.
പ്രോഗ്രാം വിറ്റുപോകാനായാണ് ചാനലുകള്‍ സൂപ്പറുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്നും സൂര്യ ടിവിയില്‍ ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയായ നടന്‍ പറഞ്ഞു. മുകേഷിന്റെ ഈ പരാമര്‍ശം ചാനലിനും അടിയായി.
സിനിമാലോകത്തെ പലരും മിണ്ടാതിരിക്കുമ്പോള്‍ സൂപ്പറുകള്‍ക്ക് മാത്രം അവാര്‍ഡ് നല്‍കുന്നതിനെ ധൈര്യപൂര്‍വ്വം ചോദ്യം ചെയ്ത മുകേഷിന് സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റിലും മറ്റും നല്ല പിന്തുണയാണ് ലഭിച്ചത്. മുകേഷിന്റെ പരാമര്‍ശത്തെ കുറിച്ച് സൂപ്പറുകള്‍ മൗനം പാലിച്ചപ്പോള്‍ പിന്നീട് സംസാരിച്ച ചീഫ് വിപ്പ് പിസി ജോര്‍ജും നടന്‍ ജയറാമും ഇതിന് മറുപടി നല്‍കി.
അടുത്ത പേജില്‍


Click it and Unblock the Notifications