ലാലും മമ്മൂട്ടിയും ഉടന്‍ പെന്‍ഷന്‍ പറ്റും

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/news/mukesh-against-superstars-2-102577.html">« Previous</a>

PC George
മമ്മൂട്ടിയും ലാലുമാണ് തന്റെ വളര്‍ച്ചയ്ക്ക് കാരണമായവര്‍ എന്നായിരുന്നു മുകേഷിന്റെ പരാമര്‍ശത്തിന് ജയറാം നല്‍കിയ മറുപടി.നിരാശാകാമുകനെ പോലെ മുകേഷ് സംസാരിക്കരുതെന്നായിരുന്നു പിസി ജോര്‍ജിന്റെ ഉപദേശം. മമ്മൂട്ടിയും ലാലും ഉടന്‍ പെന്‍ഷന്‍ പറ്റുമെന്ന് പറഞ്ഞ് മുകേഷിനെ ആശ്വസിപ്പിക്കാനും ഭരണപക്ഷ ചീഫ് വിപ്പ് മറന്നില്ല.

സൂപ്പര്‍താരങ്ങളെ വേദിയിലിരിക്കവേ അവര്‍ക്കെതിരേ വിമര്‍ശനവുമായി രംഗത്തു വന്ന മുകേഷിനോട് മലയാളത്തിലെ പല പ്രമുഖ താരങ്ങളും എതിര്‍പ്പ് രേഖപ്പെടുത്തിയതായാണ് വിവരം. അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്ന രീതിയെ വിമര്‍ശിച്ച മുകേഷിനോട് ചാനല്‍ അധികൃതര്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ മുകേഷിന്റെ പരാമര്‍ശങ്ങളെ ഫലപ്രദമായി എങ്ങനെ മാര്‍ക്കറ്റ് ചെയ്യാമെന്നും ചാനല്‍ അധികൃതര്‍ കണ്ടുപിടിച്ചു. ജയറാമിന്റേയും മുകേഷിന്റേയും വാക്കുകള്‍ പരിപാടിയുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കുകയാണ് ചാനല്‍.

ഒരു സ്ഥിരം പട്ടിക തയ്യാറാക്കി അതില്‍ നിന്ന് അവാര്‍ഡ് ജേതാക്കളെ കണ്ടുപിടിയ്ക്കുന്ന ചാനലുകളുടെ പതിവ് പരിപാടിയെ ധൈര്യപൂര്‍വ്വം വിമര്‍ശിച്ച മുകേഷിന്റെ നടപടി സൂപ്പറുകള്‍ മൂലം അവാര്‍ഡ് നഷ്ടപ്പെട്ട ചില താരങ്ങള്‍ക്കെങ്കിലും ഇഷ്ടപ്പെട്ടു കാണും. അത് പരസ്യമായി സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ പോലും.

ആദ്യ പേജില്‍
സൂപ്പറുകള്‍ക്കെതിരെ മുകേഷ്‌

<ul id="pagination-digg"><li class="previous"><a href="/news/mukesh-against-superstars-2-102577.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X