ഖുശ്‌ബു നിര്‍മ്മിയ്ക്കുന്ന ചിത്രത്തിലൂടെ മുകേഷ് വീണ്ടും തമിഴിലേക്ക്
നീണ്ട ഇടവേളയ്‌ക്കു ശേഷം മുകേഷ് വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്നു. നടി ഖുശ്‌ബു നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിലാണ് മുകേഷ് അഭിനയിക്കുന്നത്.
ഖുശ്‌ബുവിന്റെ ഭര്‍ത്താവും സംവിധായകനും നടനുമായ സുന്ദര്‍ സി. നായകനാകുന്ന 'അഞ്ചാം പടൈ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭദ്രയാണ്.
ചിത്രത്തില്‍ മുകേഷിനൊപ്പം വടിവേലു, സിമ്രാന്‍ തുടങ്ങിയ താരങ്ങളും അണി നിരക്കുന്നു. മുമ്പ് കെ. ബാലചന്ദര്‍ സംവിധാനം ചെയ്‌ത 'ജാതിമല്ലി' എന്ന സിനിമയില്‍ മുകേഷ് നായകനായി അഭിനയിച്ചിരുന്നു.
ഖുശ്‌ബു നായികയായെത്തിയ ചിത്രം ബോക്‌സ്‌ഓഫീസില്‍ പരാജയപ്പട്ടതിനെ തുടര്‍ന്ന് മുകേഷ് തമിഴ് സിനിമാ മോഹങ്ങള്‍ ഉപേക്ഷിയ്‌ക്കുകയായിരുന്നു.
മലയാളത്തില്‍ അഭിനയത്തിനു പുറമെ സ്വന്തമായി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലും അകപ്പെട്ട മുകേഷ് തമിഴ് ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടതു കൊണ്ടാണ് അഭിനയിക്കാന്‍ സമ്മതം മൂളിയത്


Click it and Unblock the Notifications