»   » കോടി തന്നാലും പണ്ഡിറ്റിന്റെ സിനിമ കാണില്ല: മുകേഷ്

കോടി തന്നാലും പണ്ഡിറ്റിന്റെ സിനിമ കാണില്ല: മുകേഷ്

Posted By:
Subscribe to Filmibeat Malayalam

എത്ര കോടി രൂപ തരാമെന്ന് പറഞ്ഞാലും സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണില്ലെന്ന് മുകേഷ്. പൊ്ട്ടക്കണ്ണന്‍ മാവിലെറിയുന്നപോലെ ഒരുതവണ എങ്ങനെയോ കുറച്ച് പണം കിട്ടിയയാളാണ് സന്തോഷെന്നും മുകേഷ് പറയുന്നു.

ഒരു അഭിമുഖത്തിലാണ് മുകേഷ് സന്തോഷിനെതിരെ തിരിഞ്ഞിരിക്കുന്നത്. സന്തോഷിന്റെ സിനിമകള്‍ക്ക് കലാമൂല്യമില്ലെന്നും കലയുമായി അയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും മുകേഷ് തുറന്നടിച്ചു.

Mukesh

അബ്‌നോര്‍മലായ ആളെന്നാണ് എനിയ്ക്ക് സന്തോഷ് പണ്ഡിറ്റിനെ തോന്നിയിട്ടുള്ളത്. പൂച്ചകള്‍ എലിയെ പിടിച്ച് തട്ടിക്കളിക്കുന്നതുപോലെ മറ്റുള്ളവര്‍ അയാളേയും സിനിമയേയും തട്ടിക്കളിക്കുകയാണ്. ഇത് ക കാണുമ്പോള്‍ സങ്കടം തോന്നും- മുകേഷ് പറഞ്ഞു.

മുമ്പ് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും മാത്രമേ അവാര്‍ഡ് കിട്ടുന്നുള്ളുവെന്ന് ഒരു ചടങ്ങില്‍ താന്‍ തമാശയായി പറഞ്ഞത് അവര്‍ രണ്ടുപേരും ആസ്വദിച്ചിട്ടില്ലെന്നും താന്‍ അവര്‍ക്കെതിരെ പറഞ്ഞതാണെന്നുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും മുകേഷ് വ്യക്തമാക്കി.

English summary
Actor Mukesh said that he would not watch Santhosh Pandit's film if one will promise one crore or more.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam