മകന്റെ കല്യാണം കാണാന്‍ മുകേഷ് എത്തിയില്ല!!! ടെന്‍ഷനാണത്രെ!!
ഒരു വെള്ളിയാഴ്ച കൂടെ സിനിമാ ലോകത്ത് കടന്ന് പോയി. ഇന്നലെ, ഫെബ്രുവരി 23 ന് റിലീസ് ചെയ്ത ചിത്രങ്ങളുടെ കൂട്ടത്തില്‍ കണ്യാണം എന്ന ചിത്രത്തിന് ചില പ്രത്യേകതകളുണ്ട്. കല്യാണത്തിലൂടെ ഒരു താരപുത്രന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ്.
മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രമാണ് കല്യാണം. എന്നാല്‍ മകന്റെ ആദ്യ ചിത്രം മുകേഷ് കാണാന്‍ എത്തിയില്ല. ഇഷ്ടക്കുറവ് കൊണ്ടൊന്നുമല്ല കേട്ടോ...!! ടെന്‍ഷന്‍ കൊണ്ടാണത്രെ.

അച്ഛന് ടെന്‍ഷന്‍
ടെന്‍ഷന്‍ കാരണമാണ് അച്ഛന്‍ തന്റെ ആദ്യ ചിത്രം കാണാന്‍ തിയേറ്ററില്‍ വരാഞ്ഞത് എന്ന് ശ്രാവണ്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സിനിമയുടെ പ്രതികരണം അറിയാനായി പേടിച്ച് വീട്ടിലിരിയ്ക്കുകയാണത്രെ അച്ഛന്‍.

എനിക്കും പേടി
തനിക്കും പേടിയുണ്ട് എന്ന് ശ്രാവണ്‍ പറഞ്ഞു. അതേ സമയം സിനിമ പ്രേക്ഷകര്‍ സിനിമ സ്വീകരിയ്ക്കും എന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും താരപുത്രന്‍ പറയുന്നു.

അമ്മയുടെ പിന്തുണ
അമ്മ സരിതയുടെ പിന്തുണയെ കുറിച്ചും ശ്രാവണ്‍ വാചാലനായി. അഭിനയത്തിന്റെ പാഠങ്ങള്‍ ചിലത് സരിത പറഞ്ഞുകൊടുത്തിട്ടുണ്ടത്രെ.

സിനിമ കാണാന്‍ വന്നത്
ആദ്യ സിനിമ കാണാന്‍ ശ്രാവണ്‍ തിയേറ്ററിലെത്തി. ഗെറ്റപ്പും ഇപ്പോള്‍ ചര്‍ച്ചയാണ്. കല്യാണ ചെക്കനായി അണിഞ്ഞൊരുങ്ങിയാണ് ശ്രാവണ്‍ വന്നത്.

കല്യാണം സിനിമ
ശരത്തിന്റേയും ശാരിയുടേയും കല്യാണവും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വവുമാണ് സിനിമയുടെ ഇതിവൃത്തം. ശ്രാവണ്‍ മുകേഷ് ആണ് ശരത്തായി വേഷമിടുന്നത്. രാജേഷ് നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്

ആദ്യ നായിക
നസ്‌റിയയുടെ അപരയും ഡബ്‌സ്മാഷ് താരവുമായ വര്‍ഷയാണ് ചിത്രത്തില്‍ ശ്രാവണിന്റെ നായികയായ ശാരിയെ അവതരിപ്പിയ്ക്കുന്നത്. വര്‍ഷയുടെ ആദ്യ മലയാള സിനിമയാണ് കല്യാണം.


Click it and Unblock the Notifications











