താരപുത്രന്‍മാരും പുത്രികളും മാത്രമല്ല മരക്കാറില്‍ അണിനിരക്കുന്നത്! സാമുതിരിയായി എത്തുന്നത് ഈ താരം!

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചെത്തുകയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ. വീണ്ടുമൊരു ചരിത്ര സിനിമ കൂടി ഒരുങ്ങുകയാണ്. നൂറുകോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഒപ്പതിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്നുവെന്നുള്ള സന്തോഷവാര്‍ത്തയ്ക്ക് പിന്നാലെയായാണ് കൂടുതല്‍ വിവരങ്ങളെത്തിയത്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് വീണ്ടും ഒരുമിക്കുന്നത്. കേരളപ്പിറവി ദിനത്തിലായിരുന്നു ഈ സുപ്രധാന പ്രഖ്യാപനവുമായി സംവിധായകനെത്തിയത്. മമ്മൂട്ടിയെ നായകനാക്കി ഇതേ പേരില്‍ സിനിമയൊരുക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും ആറ് മാസത്തിനുള്ളില്‍ സിനിമ തുടങ്ങിയെങ്കില്‍ തന്റെ ചിത്രവുമായി മുന്നോട്ട് പോവുമെന്ന് അന്നേ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സന്തോഷ് ടി കുരുവിളയും ഡോ സിജെ റോയിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളപ്പിറവി ദിനത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ സുരേഷ് കുമാര്‍ ത്രയം ഒരുകാലത്ത് നിറഞ്ഞുനിന്നപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ മക്കളും ഒരുമിച്ചെത്തുകയാണ് മരക്കാറിലൂടെ. താരപുത്രന്‍മാരും താരപുത്രികളും മാത്രമല്ല മരക്കാറിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുന്നത്. പിന്നെയോ? തുടര്‍ന്നുവായിക്കൂ.

സാമൂതിരിയായി മുകേഷ്

സാമൂതിരിയായി മുകേഷ്

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രത്തില്‍ സാമൂതിരിയായി വേഷമിടുന്നത് മുകേഷാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതാദ്യമായാണ് അദ്ദേഹം ഒരു ചരിത്ര സിനിമയുടെ ഭാഗമാവുന്നത്. സുപ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം. 36 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നത്. കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയ സാമൂതിരി രാജവംശത്തിന്റരെ കപ്പല്‍പ്പടയുടെ നായകനാണ് കുഞ്ഞാലി മരക്കാര്‍. മോഹന്‍ലാലാണ് കുഞ്ഞാലി മരക്കാരായി എത്തുന്നത്. പ്രണവാണ് ഈ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിക്കുന്നത്. ആദിക്ക് ശേഷം അടുത്ത ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തിരക്കിലാണ് താരപുത്രന്‍.

പ്രിയദര്‍ശന്റെ മക്കളുടെ സാന്നിധ്യം

പ്രിയദര്‍ശന്റെ മക്കളുടെ സാന്നിധ്യം

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര സംവിധായകരിലൊരാളായ പ്രിയദര്‍ശന് പിന്നാലെ മക്കളും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. അമ്മയെപ്പോലെ തന്നെ അഭിനയരംഗത്തോടായിരുന്നു കല്യാണിക്ക് താല്‍പര്യം. ക്യാമറയ്ക്ക് പിന്നില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഇത്തരത്തിലൊരു ആഗ്രഹത്തെക്കുറിച്ച് താരപുത്രി വ്യക്തമാക്കിയത്. വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല അഭിനയമെന്നും അതാണ് ആഗ്രഹമെങ്കില്‍ ആ മേഖലയിലേക്ക് കടക്കാനുള്ള സകല പിന്തുണയും നല്‍കുമെന്നുമായിരുന്നു താരദമ്പതികള്‍ മകളോട് പറഞ്ഞത്. നാഗാര്‍ജുനയുടെ മകനായ അഖില്‍ അക്കിനേനിക്കൊപ്പം ഹലോ എന്ന ചിത്രത്തിലൂടെയാണ് കല്യാണി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. മരക്കാറില്‍ നായികയായാണ് കല്യാണി എത്തുന്നത്. നാല് നായികമാരിലൊരാളായി കല്യാണി എത്തുമ്പോള്‍ സഹോദരനായ സിദ്ധാര്‍ത്ഥാണ് വിഎഫ്എക്‌സ് നിയന്ത്രിക്കുന്നത്. അച്ഛനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇരുവര്‍ക്കും ലഭിച്ചിട്ടുള്ളത്.

കീര്‍ത്തി സുരേഷിന്റെ വരവ്

കീര്‍ത്തി സുരേഷിന്റെ വരവ്

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി സുരേഷ് സിനിമയില്‍ തുടക്കം കുറിച്ചത്. നിഷാനായിരുന്നു നായകനായെത്തിയത്. ഇരട്ട വേഷത്തിലായിരുന്നു താരപുത്രി എത്തിയത്. മലയാളത്തിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെയായി സുവര്‍ണ്ണ അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ഈ താരപുത്രിക്ക് ലഭിച്ചത്. വിജയ്, വിക്രം, സൂര്യ തുടങ്ങി മുന്‍നിര താരങ്ങളോടൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് താരപുത്രി തെലുങ്കിലേക്ക് എത്തിയത്. സാവിത്രിയുടെ ജീവികഥയുമായെത്തിയ മഹാനടിക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. റിംഗ് മാസ്റ്ററിന് ശേഷം കീര്‍ത്തി സുരേഷ് വീണ്ടുമൊരു മലയാള സിനിമയുമായി എത്തുകയാണ് മരക്കാറിലൂടെ.

മഞ്ജു വാര്യരുമുണ്ട്

മഞ്ജു വാര്യരുമുണ്ട്

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തിയപ്പോഴൊക്കെ ബോക്‌സോഫീസ് അവര്‍ക്കൊപ്പമായിരുന്നു. അപൂര്‍വ്വം ചില സിനിമകളൊഴിച്ചാല്‍ ബാക്കിയെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ കൂടുതല്‍ ചിത്രങ്ങളിലും നായകനാവുന്നത് മോഹന്‍ലാലാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ഇരുവരും ഒരുമിച്ചുള്ള സ്‌ക്രീന്‍ കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ചരിത്ര സിനിമയായ മരക്കാറില്‍ നാല് നായികമാരാണ് അണിനിരക്കുന്നത്. നാലാമത്തെ താരം ആരാണെന്നുള്ള വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആകാംക്ഷയോടെ സിനിമാപ്രേമികള്‍

ആകാംക്ഷയോടെ സിനിമാപ്രേമികള്‍

ചരിത്ര പശ്ചാത്തലത്തില്‍ ഒട്ടേറെ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും കുഞ്ഞാലി മരക്കാരുടെ ജീവിതകഥ അധികമാരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മോഹന്‍ലാലിന് മുന്‍പ് മമ്മൂട്ടിയെ നായകനാക്കി ഇതേ പേരില്‍ ചിത്രം അനൗണ്‍സ് ചെയ്തുവെന്നറിഞ്ഞതോടെയാണ് തന്റെ സിനിമയുടെ പേര് പ്രിയദര്‍ശന്‍ മാറ്റിയത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് ഇരുവരും എത്തുന്നത്. സന്തോഷ് ശിവന്‍ ഷാജി നടേശന്‍ ടീമാണ് മമ്മൂട്ടിക്കൊപ്പം അ്ണിനിരക്കുന്നത്. ഒരേ പേരിലുള്ള സിനിമയുമായി ഇരുതാരങ്ങളും എത്തുന്നതിന് പിന്നിലെ അവസ്ഥയെക്കുറിച്ച് പ്രിയദര്‍ശന്‍ തുറന്നടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X