ധമാക്കയില്‍ ശക്തിമാന്‍ ഗെറ്റപ്പ് ഉള്‍പ്പെടുത്താം! എതിര്‍പ്പ് പിന്‍വലിച്ച് മുകേഷ് ഖന്ന

By Midhun Raj

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനാവുന്ന ചിത്രത്തില്‍ നടന്‍ മുകേഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്തിടെയായിരുന്നു ശക്തിമാന്‍ വേഷം ധരിച്ചെത്തിയ മുകേഷിന്റെ ചിത്രം വൈറലായിരുന്നത്. ധമാക്കയിലെ ഒരു രംഗത്തിന് വേണ്ടിയായിരുന്നു നടന്‍ ശക്തിമാനായി എത്തിയത്. അതേസമയം തന്റെ അനുവാദമില്ലാതെ ശക്തിമാന്‍ വസ്ത്രം ധരിച്ചെത്തിയതിന് എതിരെ നടന്‍ മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു.

mukesh-mukesh khanna

ധമാക്കയില്‍ ഒമര്‍ ലുലു തനിക്ക് കോപ്പി റൈറ്റുളള ശക്തിമാന്‍ കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നും ആവശ്യപ്പെട്ട് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനായിരുന്നു് മുകേഷ് ഖന്ന പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണവുമായി ഒമര്‍ ലുലു രംഗത്തെത്തിയെങ്കിലും മുകേഷ് ഖന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ മുകേഷ് ഖന്ന തന്റെ എതിര്‍പ്പ് പിന്‍വലിച്ചതായാണ് അറിയുന്നത്. അദ്ദേഹത്തിന്റെ അനുമതി ലഭിച്ചതായി ഒമര്‍ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഏതാനും സെക്കന്റുകള്‍ മാത്രമാണ് ഈ ഗെറ്റപ്പില്‍ മുകേഷ് വരുന്നതെന്നും ഇത് ഒരു ആദരവായിട്ടാണ് ചെയ്യുന്നതെന്നും ഒമര്‍ ലുലു ചര്‍ച്ചകളിലൂടെ മുകേഷ് ഖന്നയെ അറിയിച്ചിരുന്നു.

അതേസമയം നവംബറിലാണ് ധമാക്ക തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നിക്കി ഗല്‍റാണി നായികയാവുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്നസന്റ്, സലിം കുമാര്‍, ഇടവേള ബാബു, ഉര്‍വശി, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബൊള്‍ഗാട്ടി, സാബുമോന്‍, ആനി ലിബു, മിഷേല്‍, നൂറിന്‍ ഷെറീഫ്, നേഹ സക്സേന, നിഖിത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X