മമ്മൂട്ടിക്കൊപ്പം മുകേഷ്!!കിളവന്മാർ എങ്ങോട്ടാ? യുവാവിന്റ വഷളൻ ചോദ്യത്തിന് താരത്തിന്റെ മറുപടി

താരങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പലപ്പോഴും ആരാധകരോട് സംവദിക്കാൻ ഫേസ്ബുക്ക് പോലുളള നവമാധ്യമങ്ങൾ തിരഞ്ഞെടുക്കാറുണ്ട്.. ജനങ്ങൾ ഗുണകരമായ കാര്യങ്ങൾക്കൊപ്പം ദോഷകരമായ പലതും നവമാധ്യമങ്ങളിലൂടെ നടക്കാറുണ്ട്. സൈബർ ആക്രമങ്ങൾക്ക് കൂടുതൽ ഇരയാകുന്നത് സിനിമ താരങ്ങളാണ്. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് അശ്ലീല ചുവയുള്ളതും പരിഹസിക്കുന്നതുമായിട്ടുള്ള നിരവധി കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ പ്രത്യക്ഷപ്പെടുന്ന കമന്റുകൾക്ക് കൃത്യമായ മറുപടിയും താരങ്ങൾ കൊടുക്കാറുണ്ട്.

mukesh

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ട ആൾക്ക് അതേരീതിയിൽ മറുപടി നൽകി നടനും എംഎൽഎയുമായ മുകേഷ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമായിരുന്നു താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ചുവടെ കിളവന്മാർ എങ്ങോട്ടാ? എന്ന് ഒരു വ്യക്തി കമന്റ് ചെയ്തു. ഇയാളുടെ കമന്റ് വന്ന നിമിഷങ്ങൾക്കകം കൃത്യമായ മറുപടിയുമായി മുകേഷ് എത്തുകയായിരുന്നു.

ഞങ്ങളുടെ പഴയ കുട്ടുകാരൻ ഹംസക്കയെ കാണാൻ പോവുകയാ.. എന്നായിരുന്നു ഇയാൾക്കുളള മുകേഷിന്റെ മറുപടി. മുകേഷിന്റെ കമന്റിനെ പിന്തുണച്ച് നിരവധി പേർ എത്തിയിരുന്നു. ഇയാളെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ചിത്രത്തിനെക്കാലും വൈറലായത് മുകേഷിന്റെ മാസ് കമന്റായിരുന്നു. എന്നാൽ മമ്മൂക്കയുടേയും മുകേഷിന്റേയും ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് മുകേഷ് എം എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ്. ഇത് വ്യാജ അക്കൗണ്ട് ആണോ എന്നുള്ള സംശയവു ഉയരുന്നുണ്ട്.

mukesh 1
mukesh 2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X