For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുകേഷേട്ടനെ ചെളി വാരി എറിയാന്‍ ഉദ്ദേശിച്ചത് അല്ല; വിവാഹമോചന വാര്‍ത്ത എങ്ങനെയോ പുറത്തായതാണെന്ന് ദേവിക

  |

  നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. നര്‍ത്തകി കൂടിയായ ദേവിക തന്നെയാണ് ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വൈകാതെ വാര്‍ത്ത സത്യമാണെന്ന് ദേവിക തന്നെ പുറംലോകത്തോട് വ്യക്തമാക്കുകയും ചെയ്തു. വിഷയത്തില്‍ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

  ബാല്യകാലം മുതലുള്ള ധന്യ രാംകുമാറിൻ്റെ അപൂർവ്വ ഫോട്ടോസ് കാണാം

  വിവാഹമോചനം എന്നൊരു തീരുമാനത്തിലേക്ക് എത്തിയത് വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നാണ് ദേവിക ഇപ്പോള്‍ പറയുന്നത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് മുകേഷിനെ കുറിച്ചും ഈ വാര്‍ത്ത ലീക്ക് ആയതാണെന്നതും അടക്കമുള്ള കാര്യങ്ങള്‍ ദേവിക വ്യക്തമാക്കിയത്. വിശദമായി വായിക്കാം...

  ലീഗല്‍ നോട്ടീസ് അഡ്വക്കേറ്റ് വഴി കൊടുത്തിട്ടുണ്ട്. അവസാന തീരുമാനം ആയിട്ടില്ല. അതിന്റെ വഴിക്ക് നടക്കുന്നു. പ്രശ്‌നങ്ങള്‍ ഉള്ളത് മീഡിയേറ്റര്‍ വഴി പരിഹരിക്കാന്‍ നടക്കുന്നൊരു കേസ് ആണിത്. പക്ഷേ ഡിവോഴ്‌സിന് വേണ്ടിയുള്ള നിയമപരമായ നോട്ടീസ് ആണ് ഞാന്‍ കൊടുത്തിരിക്കുന്നത്. തികച്ചും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. അദ്ദേഹം എന്റെ ഭര്‍ത്താവാണ്. അതുകൊണ്ട് കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ട് ഉണ്ട്.

  ഗാര്‍ഹിക പീഢനം എന്ന് പറയുന്നത് വളരെ ശക്തമായൊരു വാക്കാണ്. എനിക്ക് ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഇതൊന്നും അതില്‍ പെടുന്നതല്ല. മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. എന്റെ സൈഡില്‍ നിന്നാണ് കേസ് പോയിരിക്കുന്നത്. അങ്ങനെ ദേഷ്യപ്പെട്ട് പിരിയേണ്ട കാര്യമൊന്നുമില്ല. അത്തരമാരു ആചാരം ഉണ്ടെന്ന് കരുതി നമ്മളും അത് പിന്തുടരണമെന്നില്ല. ഈയൊരു ഫേസ് എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ളതാണ്.

  നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും വേര്‍പിരിയുന്നു; 8 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്

  കാരണം അദ്ദേഹം എന്റെ ജീവിതത്തിലെ വലിയൊരു വ്യക്തി ആയിരുന്നു. ഇങ്ങനെ ഒന്നും സംസാരിക്കാന്‍ പാടില്ല. അദ്ദേഹത്തിന് രാഷ്ട്രീടയം ഉള്ളത് കൊണ്ട് ഇത് പറയാന്‍ ഞാന്‍ നിര്‍ബന്ധിതയാവുകയാണ്. ഡിവോഴ്‌സ് ആയാലും അങ്ങനെ അങ്ങ് പോയി എന്നുള്ളത് പണ്ടത്തെ കാലത്താണ്. ഇന്ന് എല്ലാ റിലേഷന്‍ഷിപ്പും വളരെ വലുതാണ്. ഓരോ ബന്ധത്തിലും ഉള്ള മൂല്യ വസ്തു സംരക്ഷിക്കാന്‍ പഠിക്കണം. ഇപ്പോള്‍ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. കാരണം അദ്ദേഹത്തിന് നേരെ ചെളി വാരി എറിയാനൊന്നും എനിക്ക് താല്‍പര്യമില്ല. അദ്ദേഹത്തിനും അങ്ങനെ ആയിരിക്കും.

  സിനിമയിൽ അഭിനയിക്കില്ലെന്ന് വാശി പിടിച്ചു; അന്ന് ദിലീപിൻ്റെ നായികയാവാത്തതിന് കാരണം പറഞ്ഞ് നടി അഞ്ജിത

  ഞങ്ങള്‍ രണ്ടാളും പക്വതയുള്ളവരാണ്. അത് നമ്മള്‍ പാലിക്കണം. അദ്ദേഹം ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ വാര്‍ത്ത ഞാന്‍ ആരോടും പറഞ്ഞില്ല. അതെങ്ങനെയോ ലീക്ക് ആയി പോയതാണ്. അസമയത്താണ് അത് ലീക്ക് ആവുന്നതും. വേര്‍പിരിയല്‍ എന്ന് പറയുന്നത് വേദന നിറഞ്ഞ കാര്യമാണ്. എന്നെയും മുകേഷേട്ടനെയും സംബന്ധിച്ച് വേര്‍പിരിയുക എന്നത് വലിയ വേദനയുള്ളതാണ്. ആ മാറ്റം വളരെ സമാധാനകരമായി നിങ്ങള്‍ അനുവദിക്കണം. ഒരുപാട് ഇമോഷന്‍സ് വരുന്ന കാര്യമാണ്.

  ജയൻ്റെ പൈസ മുഴുവന്‍ കൊണ്ട് പോയത് ആ നടിയാണ്; മദ്രാസിൽ വീടുണ്ടാക്കി, കല്യാണം കഴിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

  Methil devika reveals the reason for divorce with Mukesh

  അതിന്റെ ഇടയില്‍ കൂടെ അദ്ദേഹത്തിനെതിരെയും ചിലത് വരുന്നു. അദ്ദേഹം ആരുമല്ലെന്ന തരത്തിലാണ് പ്രചരണം. അത്രയധികം കഴിവുള്ളതും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വ്യക്തിയാണ്. ഇതും അതുമായി ബന്ധപ്പെടുത്തരുത്. കേരളവുമായി ബന്ധമുള്ളത് ആയിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷേ എന്റെ ഒരു വീട്ടിലെ പ്രശ്‌നമാണിത്. ഇലക്ഷന്‍ കഴിയാന്‍ കാത്തിരുന്നു. അതിന് ശേഷമാണ് കേസ് ഫയല്‍ ചെയ്തത്. വിവാഹം രജിസ്റ്റര്‍ ചെയ്ത ഇടത്താണ് കൊടുത്തത്.

  Read more about: mukesh മുകേഷ്
  English summary
  Mukesh-Methil Devika Divorce: Devika Opens Up She Is Unaware How The Divorce News Leake
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X