twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ട്: ഉത്തരവ് കത്തിച്ചവരോട് മുകേഷ്

    By Prashant V R
    |

    കൊറോണ വൈറസിനെ ചെറുക്കാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യ വ്യാപകമായുളള ലോക്ക് ഡൗണ്‍ ഇപ്പോഴും നടക്കുകയാണ്. വൈറസ് വ്യാപനം കൂടിയ സാഹചര്യത്തിലായിരുന്നു ലോക് ഡൗണ്‍ വീണ്ടും നീട്ടിയത്. മറ്റു സംസ്ഥാനങ്ങളെ പോലെ കേരളവും ഒറ്റക്കെട്ടായി നിന്നാണ് മഹാമാരിക്കെതിരെ പോരാടുന്നത്. ഇതിനെയും നമ്മള്‍ അതീജിക്കും എന്ന പ്രത്യാശയാണ് എല്ലാവരും പ്രകടിപ്പിക്കുന്നത്.

    ലോക് ഡൗണ്‍ സമയത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നേരത്തെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയിരുന്നു. ഇതിനിടെ സാലറി ചലഞ്ചിന് ഉത്തരവിട്ട സര്‍ക്കുലര്‍ കത്തിച്ച് അധ്യാപകര്‍ പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു.

    സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍

    സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ആറ് ദിവസത്തെ ശമ്പളം അഞ്ച് തവണയായി സ്വീകരിക്കാനുളള തീരുമാനത്തിനെതിരെ ആയിരുന്നു ഒരു കൂട്ടം അധ്യാപകര്‍ പ്രതിഷേധവുമായി എത്തിയത്. ഉത്തരവുകള്‍ കത്തിച്ചവര്‍ അറിയുന്നതിന് എന്ന പേരില്‍ നടന്‍ മുകേഷിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

    ആടിനെ വിറ്റ പണം

    ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കൊല്ലം സ്വദേശി സുബൈദയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു മുകേഷ് എത്തിയത്. ഉമ്മ തന്ന 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വില കൂടി ഉണ്ടെന്ന് മുകേഷ് പറയുന്നു. "ഉത്തരവുകള്‍ കത്തിച്ചവര്‍ അറിയുന്നതിന്... ഇന്നത്തെ എന്റെ ദിവസം ആരംഭിച്ചത് എന്റെ മണ്ഡലത്തിലെ ഇന്നത്തെ നായിക സുബൈദാ ഉമ്മയുടെ വീട്ടില്‍ നിന്നുമാണ്. ആ ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ട്.

    കാരണം

    കാരണം അവരുടെ ഉപജീവന മാര്‍ഗം കൂടി ആയിരുന്നു അവരുടെ ആടുകള്‍. ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ഇടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിച്ചിരുന്ന സുബൈദ ഉമ്മ അതിന് വഴി കണ്ടത് ആടിനെ വിറ്റ്. കൊല്ലം പോര്‍ട്ട് ഓഫീസിനു സമീപം ചായക്കട നടത്തുന്ന പോര്‍ട്ട് കൊല്ലം സംഗമം നഗര്‍-77 ലെ സുബൈദ ഉമ്മയാണ് ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് 5510 രൂപ കൈമാറിയത്.

    ഹൃദ്രോഗ ബാധിതനായി

    ഹൃദ്രോഗ ബാധിതനായി ഓപ്പറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുള്‍ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് താമസം. ആടിനെ വിറ്റപ്പോള്‍ കിട്ടിയ പന്ത്രണ്ടായിരം രൂപയില്‍ അയ്യായിരം വാടക കുടിശ്ശിക നല്‍കി രണ്ടായിരം കറണ്ട് ചാര്‍ജ്ജ് കുടിശ്ശികയും നല്‍കി. ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ചാനലില്‍ കാണുന്ന സുബൈദ ഉമ്മ കുട്ടികള്‍ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് അറിഞ്ഞതു മുതല്‍ ആലോച്ചിതാണ് സംഭാവന നല്‍കണമെന്നത്.

    ഷാബുരാജിന്റെ കുടുംബത്തിനുളള സര്‍ക്കാര്‍ സഹായം എത്തി! തുക കൈമാറി മന്ത്രി ഏകെ ബാലന്‍ഷാബുരാജിന്റെ കുടുംബത്തിനുളള സര്‍ക്കാര്‍ സഹായം എത്തി! തുക കൈമാറി മന്ത്രി ഏകെ ബാലന്‍

    ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം

    ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ചായക്കടയില്‍ കച്ചവടവും വരവും കുറവാണ്. ഭര്‍ത്താവിനും അനുജനും മുഴുവന്‍ സമയം കടയില്‍ ജോലി ചെയ്യാനും ആവതില്ല. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കണമെന്നത് സുബൈദ ഉമ്മയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. ആടിനെ വിറ്റായാലും ഒടുവില്‍ ആഗ്രഹം സഫലമായ ചാരിതാര്‍ത്ഥ്യത്തിലാണ് സുബൈദ ഉമ്മ... ഉമ്മയെ വീട്ടില്‍ എത്തി അഭിനന്ദിച്ചു.മുകേഷ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

    ലോക് ഡൗണ്‍ നീട്ടിയാല്‍ പൂവിന്റെ എണ്ണവും കൂടുമെന്ന് അശ്വതി! ആരാധകന്റെ കമന്റ് വൈറല്‍ലോക് ഡൗണ്‍ നീട്ടിയാല്‍ പൂവിന്റെ എണ്ണവും കൂടുമെന്ന് അശ്വതി! ആരാധകന്റെ കമന്റ് വൈറല്‍

    Read more about: mukesh
    English summary
    mukesh mla appreciated subaida for donate to chief minster's relief fund
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X