ഞാനങ്ങനെ ചെയ്യില്ല! അങ്ങനെയൊരാളെ അറിയില്ല! അവരെ തെറ്റിദ്ധരിപ്പിച്ചതാകാം! നിലപാടിലുറച്ച് മുകേഷ്!

മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ മുകേഷിനെക്കുറിച്ച് ടെസ് ജോസഫ് നടത്തിയ തുറന്നുപറച്ചിലിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നടനും എംഎല്‍എയുമായ മുകേഷിനെതിരെയുള്ള ആരോപണത്തില്‍ വിറുങ്ങലിച്ച് നില്‍ക്കുകയാണ് മലയാള സിനിമ. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു. 19 വര്‍ഷം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ചായിരുന്നു ഇവര്‍ തുറന്നുപറഞ്ഞത്. മീ ടൂ ഇന്ത്യ, മീ ടൂ തുടങ്ങിയ ഹാഷ് ടാഗുകളിലൂടെ ഇത്തരം സംഭവങ്ങള്‍ പ്രചരിച്ചുകൊണ്ടേയിരിക്കുകയാണ്. ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമയിലും താരസംഘടനയിലും രാഷ്ട്രീയത്തിലുമൊക്കെയായി ആകെ സജീവാണ് മുകേഷ്. അതിനിടയിലാണ് ഇത്തരമൊരു ആരോപണം അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്.

കോടീശ്വരന്‍ എന്ന പരിപാടിക്കിടയില്‍ ഹോട്ടല്‍ റൂമിലെ ഫോണിലേക്ക് വിളിച്ച് മുകേഷ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും തന്റെ സീനിയറായ ഡെറിക് ഒബ്രയാനോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും അദ്ദേഹമാണ് അന്ന് തന്നെ രക്ഷപ്പെടുത്തിയതെന്നുമായിരുന്നു ടെസ് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ടെസിന്റെ വെളിപ്പെടുത്തല്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് മുകേഷ് പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ലേറ്റസ്റ്റ് പ്രതികരണം അറിയാന്‍ തുടര്‍ന്നുവായിക്കൂ.

അങ്ങനെ ചെയ്തിട്ടില്ല

അങ്ങനെ ചെയ്തിട്ടില്ല

കൊടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് മുകേഷ് പറയുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ആ കുട്ടി പറയുന്ന ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നതെന്നും ഇങ്ങനെയൊരാളെ കണ്ടതായി ഓര്‍മ്മയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 ഫോണ്‍ വിളിച്ചിട്ടില്ല

ഫോണ്‍ വിളിച്ചിട്ടില്ല

പെണ്‍കുട്ടിയെ തനിക്ക് പരിചയമില്ലെന്നും തെറ്റിദ്ധാരണ കാരണമാകും അവര്‍ ഇങ്ങനെ പറയുന്നതെന്നും മുകേഷ് പറയുന്നു. ഇങ്ങനെയൊരാള്‍ക്ക് താന്‍ ഫോണ്‍ ചെയ്തിട്ടില്ല. ഫോണില്‍ വിളിച്ചത് താനാണെന്ന് എങ്ങനെ ഉറപ്പ് പറയാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു. ഫോണില്‍ കൂടി ശല്യപ്പെടുത്തിയെന്ന് പറയുന്നത് താനായിരിക്കില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങനെയാരെയും താന്‍ വിളിച്ച് ശല്യം ചെയ്യാറില്ല.

ഡെറിക്ക് സുഹൃത്താണ്

ഡെറിക്ക് സുഹൃത്താണ്

ടെസ് ജോസഫിന്റെ ബോസായ ഡെറിക് ഒബ്രയാന്‍ തന്റെ അടുത്ത സുഹൃത്തും ഗുരുവുമാണ്. ഈ വിഷയത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയുമായിരുന്നുവെങ്കില്‍ അക്കാര്യത്തെക്കുറിച്ച് തന്നോട് സൂചിപ്പിച്ചേനെയെന്നും അദ്ദേഹവുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നും മുകേഷ് പറയുന്നു. 10 വര്‍ഷം മുന്‍പ് ഡിസ്‌കവറി ചാനലിനായി പരിപാടി ചെയ്യുന്നതിന് വേണ്ടി അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ തന്നെ വിളിച്ചിരുന്നു. തന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച വന്നിരുന്നുവെങ്കില്‍ അദ്ദേഹം വിളിക്കില്ലായിരുന്നുവെന്നും മുകേഷ് പറയുന്നു.

മറ്റാരെങ്കിലും ചെയ്തതാവാം

മറ്റാരെങ്കിലും ചെയ്തതാവാം

കലാകുടുംബത്തില്‍ ജനിച്ച് വളര്‍ന്നയാളാണ് താന്‍. തന്റെ വീട്ടിലെ സ്ത്രീകളും രാത്രി തനിച്ച് സഞ്ചരിക്കാറുണ്ട്. അത്തരമൊരു കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന താന്‍ ഒരിക്കലും മറ്റൊരാളോട് മോശമായി പെരുമാറില്ലെന്നും മീ ടൂ ക്യാംപയിനിനെ പിന്തുണയ്ക്കുന്നയാളാണ് താനെന്നും മുകേഷ് പ്രതികരിച്ചു. മോശം അനുഭവങ്ങളുണ്ടാവുമ്പോള്‍ പെണ്‍കുട്ടികള്‍ അപ്പപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും അദ്ദേഹം പറയുന്നു.

കേസ് കൊടുക്കുമോ?

കേസ് കൊടുക്കുമോ?

ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞാല്‍ മാനനഷ്ടക്കേസ് കൊടുക്കുമോയെന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടിയുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നായിരുന്നു മുകേഷിന്റെ മറുപടി. 19 വര്‍ഷം മുന്‍പ് അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടതായി പോലും ഓര്‍മ്മയില്ലെന്നും തന്റെ സ്വഭാവം വെച്ച് താന്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നയാളല്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ആരോപണ വിധേയനായ താരം എംഎല്‍എ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

വിറുങ്ങലിച്ച് മലയാള സിനിമ

വിറുങ്ങലിച്ച് മലയാള സിനിമ

ബോളിവുഡില്‍ തരംഗമായ മീ ടൂ മലയാളത്തിലെത്തിയതിന്റെ നടുക്കത്തിലാണ് സിനിമാപ്രവര്‍ത്തകര്‍. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവം ചില്ലറയല്ലെന്ന് ഓരോ സംഭവവും തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. ഇനിയാരെക്കുറിച്ചൊക്കെ ഇത്തരത്തിലുള്ള ആരോപണമെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X