»   » മുകേഷിന്റെ ബന്ധുക്കള്‍ക്ക് സരിതയെയല്ല, ദേവികയെ മതി

മുകേഷിന്റെ ബന്ധുക്കള്‍ക്ക് സരിതയെയല്ല, ദേവികയെ മതി

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ രണ്ട് ദിവസമായി സിനിമാ നടന്‍ മുകേഷിന്റെ രണ്ടാ വിവാഹമാണ് മാധ്യമങ്ങളില്‍ മുഴുവന്‍. മേതില്‍ ദേവിക എന്ന പ്രശസ്ത നര്‍ത്തകിയെ വിവാഹം ചെയ്തതായിരുന്നു ആദ്യം വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം. ആദ്യഭാര്യയും അഭിനേത്രിയുമായ സരിത വിവാഹത്തിനെതിരെ രംഗത്ത് വന്നപ്പോള്‍ വിഷയം വീണ്ടും വാര്‍ത്തയായി. ഇപ്പോള്‍ സരിതയെയല്ല, ദേവികയെ മതി തങ്ങള്‍ക്ക് മരുമകളായെന്നും പറഞ്ഞ് ബന്ധുക്കള്‍ രംഗത്തെത്തിയതാണ് വാര്‍ത്ത.

തങ്ങള്‍ തമ്മിലുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ മുകേഷിന്റെ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം സരിത രംഗത്ത് വന്നിരുന്നു. എന്നാല്‍ സരിതയും മുകേഷും തമ്മില്‍ വേര്‍പിരിഞ്ഞതിന് നിയമ പരമായ രേഖകളുണ്ടെന്നും പറഞ്ഞാണ് മുകേഷിന്റെ ബന്ധുക്കളുടെ രംഗപ്രവേശം. മാത്രമല്ല, മുകേഷുമായി സരിതയുടെ രണ്ടാം വിവാഹമായിരുന്നെന്നും ആദ്യ വിവാഹം നിഗൂഢമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Mukesh, Saritha and Methil Devika

തുടക്കത്തില്‍ മുകേഷ്-മേതില്‍ ദേവിക ബന്ധത്തിന് എതിരായിരുന്ന ബന്ധുക്കല്‍ ഇപ്പോള്‍ ബന്ധം അംഗീകരിച്ചെന്നാണ് അറിയാന്‍ കഴിയുന്നത്. 1988ല്‍ വിവാഹിതരായ സരിതയും മുകേഷും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളും ഉണ്ട്. എന്നാല്‍ പിന്നീടങ്ങട്ടുള്ള ദാമ്പത്യത്തില്‍ സ്വരച്ചേര്‍ച്ച വന്നതിനെ തുടര്‍ന്ന് 2007ല്‍ വിവാഹം മോചനം നേടുകയായിരുന്നത്രെ.

അതിന് ശേഷമാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ചത്. അതും പ്രണയ വിവാഹമായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പിനെ അവഗണിച്ച് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതിനാല്‍ തന്നെ ഔപചാരിക വിവാഹവും സത്കാരവും പിന്നീട് ഉണ്ടാകുമെന്ന് ഇരുവരും അറിയിക്കുയായിരുന്നു.

English summary
Actor Mukesh relatives says they wanted Methil Devika as Mukesh's wife not Saritha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam