മമ്മൂട്ടിയുടെ സെല്‍ഫിയും ഹംസക്കയുടെ മകനും, ആ 'മുകേഷ്' താനല്ലെന്ന് താരം
മമ്മൂട്ടിയുടെ സെല്‍ഫിയും ഹംസക്കയുടെ മകനുമായിരുന്നു ഇന്നലെ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച.മുകേഷ് എം എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലായിരുന്നു ഇന്നലെ മമ്മൂട്ടിക്കൊപ്പം മുകേഷ് നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്.ഇതിന് താഴെ സിറാജ് ബിന്‍ ഹംസ എന്നയാള്‍ 'കിളവന്മാര്‍ എങ്ങോട്ടാ' എന്നു കമന്റ് ചെയ്യുകയും ചെയ്തു.കമന്റിട്ട് നിമിഷനേരം കഴിയുന്നതിനുമുന്‍പു തന്നെ 'ഞങ്ങടെ പഴയ കൂട്ടുകാരന്‍ ഹംസക്കയെ' കാണാന്‍ പോവുകയാണ് എന്ന മറുപടിയും മുകേഷ് എം കൊടുത്തിരുന്നു.

മറുപടി വൈറലായതിനെതുടര്‍ന്ന് നടന്‍ മുകേഷ് ആരാധകന്റെ തന്തയ്ക്ക് വിളിച്ചു എന്ന തരത്തില്‍ പോസ്റ്റ് എല്ലാവരും ഷെയര്‍ ചെയ്യാനും തുടങ്ങി.പിന്നീട് ഹംസക്കയുടെ മകനെ കാണാന്‍ നിരവധി പേര്‍ പോസ്റ്റിന് താഴെയെത്തിയിരുന്നു.എന്നാല്‍ കമന്റിട്ട സിറാജ് ആ സമയംകൊണ്ട് കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.പതിമൂവായിരത്തിലധികം പേര്‍ ലൈക്ക് ചെയ്ത ഫോട്ടോക്ക് രണ്ടായിരത്തിലധികം പേര്‍ കമന്റിടുകയും ചെയ്തിരുന്നു.മുകേഷിന്റെ മറുപടിക്ക് മാത്രം പതിനായിരത്തിനടുത്ത് ലൈക്കുകളായിരുന്നു ലഭിച്ചത്.
ഒടുവില്‍ പോസ്റ്റും കമന്റും കമന്റിന് നല്‍കിയ മറുപടിയും വൈറലായതിനെതുടര്‍ന്ന് നടന്‍ മുകേഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.ട്വന്റിഫോര്‍ ന്യൂസിനോടാണ് മുകേഷ് കമന്റിനെക്കുറിച്ച് സംസാരിച്ചത്. ''അച്ഛന് വിളിച്ചുവെന്ന തരത്തിലാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്, നാട്ടില്‍ നിരവധി കോമഡികളുണ്ട്, ഇതൊരു
കോമഡിയാണോ ? തന്റെ നിലപാടനുസരിച്ച് താന്‍ അങ്ങനെ പറയില്ല.പോസ്റ്റിട്ടിരിക്കുന്നത് തന്റെ ഔദ്യോഗിത പേജിലല്ല, അത് വ്യാജമാണ്,മുകേഷ് മാധവന്‍ എന്നുള്ളതാണ് തന്റെ ഫേസ്ബുക്ക് അകൗണ്ടെന്നും മുകേഷ് പറയുന്നു.


Click it and Unblock the Notifications











