»   » പുനര്‍ വിവാഹം; വിശദീകരണവുമായി മുകേഷ്

പുനര്‍ വിവാഹം; വിശദീകരണവുമായി മുകേഷ്

Posted By:
Subscribe to Filmibeat Malayalam

വിവാഹം വിവാദമാകുന്നത് ഇങ്ങനെയൊക്കെയാണ്. രണ്ടാം വിവാഹത്തിനെതിരെ ആദ്യഭാര്യ രംഗത്ത് വന്നതിന് മറുപടിയുമായി നടന്‍ മുകേഷ് രംഗത്ത്. തന്റെ പുനര്‍ വിവാഹം നിയമപരമാണെന്ന് മുകേഷ് വാര്‍ത്താകുറിപ്പിലൂടെയാണ് അറയിച്ചത്.

ആദ്യ ഭാര്യ സരിതയില്‍ നിന്ന് 2012ല്‍ വിവാഹ മോചനം നേടിയെന്നും വിവാഹ മോചന ശേഷം ഒന്നര വര്‍ഷം കഴിഞ്ഞ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് താന്‍ പുനര്‍ വിവാഹം നടത്തിയതെന്നും മുകേഷ് വ്യക്തമാക്കുന്നു.

Mukesh

കഴിഞ്ഞ 24നാണ് മുകേഷ് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ചത്. അതും പ്രണയ വിവാഹമായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പോടെയാണ് വിവാഹിതരായതെങ്കിലും പിന്നീട് എല്ലാരും അംഗീകരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് മുകേഷിന്റെ രണ്ടാം വിവാഹത്തിന് സാധുതയില്ലെന്നും പറഞ്ഞ് ആദ്യഭാര്യയും അഭിനേത്രിയുമായ സരിതയുടെ രംഗപ്രവേശം. തങ്ങള്‍ തമ്മിലുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെട്ടിട്ടില്ലെന്നും കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നുമായിരുന്നു സരിതയുടെ വാദം. ഇതിനുള്ള മറുപടിയുമായാണ് മുകേഷ് രംഗത്ത് വന്നിരിക്കുന്നത്.

1989ല്‍ പ്രണയിച്ച് വിവാഹിതരായ മുകേഷും സരിതയും 96 മുതല്‍ വേര്‍പിരിഞ്ഞാണ് താമിസിച്ചതത്രെ. തുടര്‍ന്നാണ് 2012ല്‍ കോടതി വിവാഹ മോചനം അനുവദിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്.

English summary
Actor Mukesh had made it to the headlines after he got married to the dancer Methil Devika last Friday. Mukesh, But soon after the marriage, Ex-Wife Saritha came front claiming that Mukesh's new marriage stands illegal as she and Mukesh are not officially divorced. Though Mukesh did not respond then, the actor has come up with his reply now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam