ദിലീപ് നായകനായ സിനിമയില്‍ മുകേഷിനെ വിളിക്കാതിരുന്നതിന്റെ കാരണം, പ്രിയദര്‍ശന്‍ നല്‍കിയ മറുപടി

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ മുകേഷ്. നായകനായും സഹനടനായുമെല്ലാം മുകേഷ് മോളിവുഡില്‍ തിളങ്ങിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളിലും ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. മമ്മൂട്ടി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നടന്‍ അഭിനയിച്ചു. ഗോഡ്ഫാദര്‍, ഇന്‍ഹരിഹര്‍ നഗര്‍, റാംജിറാവ് സ്പീക്കിംഗ് പോലുളള മുകേഷ് സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്.

ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

പ്രിയദര്‍ശന്‍ സിനിമകളിലും നടന്‍ പ്രധാന റോളുകളില്‍ എത്തിയിരുന്നു. മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ടിലുളള സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. കരിയറിന്റെ തുടക്കത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോയിങ് ബോയിങ് എന്ന ചിത്രം മുകേഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.

പ്രിയദര്‍ശന്‍ സിനിമകളിലെല്ലാം

പ്രിയദര്‍ശന്‍ സിനിമകളിലെല്ലാം മികച്ച വേഷങ്ങളാണ് എപ്പോഴും മുകേഷിന് ലഭിച്ചിട്ടുളളത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ സിനിമകളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.
അതേസമയം പ്രിയദര്‍ശനില്‍ നിന്നും കിട്ടിയ വലിയ അഭിനന്ദനത്തെ കുറിച്ച് മുകേഷ് തുറന്നുപറഞ്ഞിരുന്നു. വെട്ടം സിനിമയില്‍ മുകേഷ് എന്ത്‌കൊണ്ട് ഇല്ലാതെ പോയി എന്ന ചോദ്യത്തിന് പ്രിയദര്‍ശന്‍ നല്‍കിയ മറുപടിയാണ് മുകേഷിനെ സന്തോഷത്തിലാഴ്ത്തിയത്.

അന്ന് ഒരു അഭിനേതാവ്

അന്ന് ഒരു അഭിനേതാവ് എന്ന നിലയില്‍ അഭിമാനം പകരുന്നതായിരുന്നു പ്രിയദര്‍ശന്റെ വാക്കുകളെന്ന് മുകേഷ് പറയുന്നു. വെട്ടം സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ഒരു ദിവസം പ്രിയദര്‍ശന്‍ എന്നെ വിളിച്ചിരുന്നു. നീ ഇങ്ങോട്ട് ഒന്ന് വാ. നിന്റെ കുറവ് കൂടിയേ ഇവിടെയുളളൂ എന്ന് പറഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക നടീനടന്മാരും ആ ചിത്രത്തിലുണ്ട്.

എനിക്ക് ആ സിനിമയില്‍

എനിക്ക് ആ സിനിമയില്‍ പ്രിയദര്‍ശന്‍ ഒരു വേഷം തന്നില്ലെങ്കിലും അദ്ദേഹം വിളിച്ചത് പ്രകാരം ഞാന്‍ ആ ലൊക്കേഷനില്‍ പോയി. അപ്പോള്‍ അവിടെ വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ പ്രിയദര്‍ശനോട് ഒരു ചോദ്യം ചോദിച്ചു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിക്കുന്ന വെട്ടം എന്ന സിനിമയില്‍ മുകേഷ് എന്തുകൊണ്ട് ഇല്ലാതെ പോയി എന്ന്. അതിന് പ്രിയദര്‍ശന്‍ പറഞ്ഞ മറുപടി ഇന്നും എനിക്ക് മറക്കാന്‍ കഴിയുന്നതല്ല.

Recommended Video

Bigg Boss Malayalam Season 3 : മിഷേൽ ബിഗ്‌ബോസിന്‌ പുറത്തു പോകും ?
ഞാന്‍ മുകേഷിനെ വിളിക്കുമ്പോള്‍

ഞാന്‍ മുകേഷിനെ വിളിക്കുമ്പോള്‍ ആ വേഷം മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയില്ല എന്ന് ബോധ്യപ്പെടുമ്പോള്‍ മാത്രമാണ് എന്റെ സിനിമയിലേക്ക് മുകേഷിനെ വിളിക്കുളളു. ഈ സിനിമയില്‍ അങ്ങനെയൊരു വേഷം ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ മുകേഷിനെ വിളിക്കാതിരുന്നത്. പ്രിയന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതെനിക്ക് ഒരു നടനെന്ന നിലയില്‍ അഭിമാനം തോന്നിയ കാര്യമാണ്. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ മുകേഷ് തുറന്നുപറഞ്ഞു. അതേസമയം പ്രിയദര്‍ശന്റെ എറ്റവും പുതിയ ചിത്രമായ മരക്കാറില്‍ പ്രധാന വേഷത്തില്‍ മുകേഷും എത്തുന്നുണ്ട്. സിനിമയിലെ മുകേഷിന്‌റെ ക്യാരക്ടര്‍ പോസ്റ്റര്‍ മുന്‍പ് പുറത്തിറങ്ങിയിരുന്നു.

Read more about: mukesh priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X