»   » തനിക്ക് തന്നത് പോലെ മകനും മകന്റെ 'കല്യാണ'ത്തിനും സപ്പോര്‍ട്ട് കൊടുക്കണമെന്ന് നടന്‍ മുകേഷ്!!

തനിക്ക് തന്നത് പോലെ മകനും മകന്റെ 'കല്യാണ'ത്തിനും സപ്പോര്‍ട്ട് കൊടുക്കണമെന്ന് നടന്‍ മുകേഷ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമ താരങ്ങള്‍ അവരുടെ മക്കളെയും തങ്ങളുടെ പാതയിലേക്ക് എത്തിക്കുന്നത് പതിവാണ്. ഏത് ഭാഷയിലെ സിനിമകള്‍ നോക്കിയാലും അവിടെയുണ്ടാവുന്നത് അച്ഛനും മക്കളുമടക്കം വലിയ കുടുംബത്തെയാണ്. മലയാളത്തില്‍ മുന്‍നിര നായകന്മാരെല്ലാം തങ്ങളുടെ മക്കളെ സിനിമയിലെത്തിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഇന്ദിരാ ഗാന്ധിയുടെ കഥ പറയുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് സംവിധായകന്‍! കാരണം ഇതാണ്!!!

അക്കൂട്ടത്തിലേക്ക് നടന്‍ മുകേഷിന്റെ മകന്‍ കൂടി എത്തിയിരിക്കുകയാണ്. മുകേഷിന്റെ മകന്‍ ശ്രവണ്‍ ആണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിനിടെ മകന് എല്ലാവരുടെ പിന്തുണയും ആവശ്യപ്പെട്ടു കൊണ്ട് നടന്‍ മുകേഷ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലുടെയാണ് താരം ഇക്കാര്യം ആവശ്യപ്പെടുന്നത്.

എല്ലാ പ്രിയപ്പെട്ടവര്‍ക്കും,.. എന്റെ മകന്‍ ശ്രാവണ്‍ മലയാള സിനിമയില്‍ ഹരിശ്രീ കുറിക്കുകയാണ്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന 'കല്യാണം' എന്ന പുതിയ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഈ മാസം 16 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുകയാണ്.

ദിലീപിനെ കാവ്യയും കൈവിട്ടോ? വഴിപാടായി പൊന്നിന്‍ കുടം കാവ്യയ്ക്കും അമ്മയ്ക്കും മാത്രം!!

വിശിഷ്ടാതിഥിയായി കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉണ്ടാകും. നിങ്ങളെ ഏവരെയും ഈ പൂജ ചടങ്ങിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ്. എന്നെ ഞാനാക്കിയത് നിങ്ങള്‍ പ്രേക്ഷകരാണ്. നിങ്ങള്‍ എനിക്ക് തന്ന സ്‌നേഹവും ആരാധനയും ഇഷ്ടവുമെല്ലാം ശ്രാവണിനും കൊടുക്കുമെന്ന് എനിക്കറിയാം. തീര്‍ച്ചയായും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം മുകേഷ്. ഇങ്ങനെയായിരുന്നു മുകേഷ് ഫേസ്ബുക്കിലുടെ പറഞ്ഞിരുന്നത്.

English summary
Mukesh's facebook post about his son Shravan's debut in film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam