»   » മലയാളത്തിലും മീ ടൂ, നടന്‍ മുകേഷും കുടുക്കിലേക്ക്.. അന്ന് സംഭവിച്ചിത് ഇതാണ്! തനിക്കൊന്നും അറിയില്ല!!

മലയാളത്തിലും മീ ടൂ, നടന്‍ മുകേഷും കുടുക്കിലേക്ക്.. അന്ന് സംഭവിച്ചിത് ഇതാണ്! തനിക്കൊന്നും അറിയില്ല!!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പല തുറന്നു പറച്ചിലുകളും നാളെ പുതിയ സമൂഹത്തെ സൃഷ്ടിക്കപ്പെടും. സമൂഹത്തിനു മുന്നിൽ മാന്യതയുടെ മുഖം മൂടി ചൂടി ഓവർ വിനയവും മുഖത്ത് വാരി പൂശി നടക്കുന്ന പകൽ മാന്യൻമാർക്ക് ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകൾ അത്യവശ്യമാണ്. വെളിച്ചത്തിൽ സ്ത്രീകളെ ബഹുമാനിക്കുകയും സൂര്യൻ മറയുമ്പോൾ അവളുടെ ശരീരത്തിൽ കഴുകൻ കണ്ണുകളോടെ നോക്കുന്ന ഒരോർത്തർക്കും ഇതൊരുപാഠമാകട്ടെ. ഇത്തരത്തിലുളള സ്ത്രീകളുടെ ചങ്കൂറ്റത്തോടെയുള്ള തുറന്നു പറച്ചിലുകൾ സമൂഹത്തിന്റെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.സമൂഹത്തിലെ പല ആരാധന പുരുഷൻമാരുടെ നേരെയാണ് മീടു ക്യാംപെയ്നുകൾ വിരൽ ചൂണ്ടുന്നത്.

  മമ്മൂക്കയുടെ മാസ് തുടരുന്നു! ഡെറിക് അബ്രഹാമിന് ശേഷം ജോണ്‍ അബ്രഹാം പാലക്കല്‍! അണിയറയില്‍ അഡാറ് ഐറ്റം!

  5 അല്ല 50 ലക്ഷം! ബിഗ് ബോസിലെ രാജാവ് ശ്രീശാന്തായിരുന്നു, പ്രതിഫലത്തില്‍ ഏറ്റവും വലിയ തുക ശ്രീയ്ക്ക്!

  മീടു ക്യാംപെയ്നുകൾ ഇപ്പോൾ ശക്തമാകുകയാണ്. ഹോളിവുഡിലും ബോളിവുഡിലും വൻ വിവാദങ്ങളും ചലനങ്ങളും സൃഷ്ടിച്ച മീടു ക്യാപെയ്ൻ മലയാളത്തിലേയ്ക്ക്. ഇടതുപക്ഷ എംഎൽഎയും നടനുമായ മുകേഷിനു നേരെയാണ് ചലച്ചിത്ര മേഖലയിലെ സങ്കേതിക പ്രവർത്തക ടെസ്സ് ജോസഫ് വിരൽ ചൂണ്ടിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.

  മി ടു ക്യാംപെയ്നിൽ കുടുങ്ങി നടൻ മുകേഷ്!! സംഭവം 19 വർഷം മുൻപ്, യുവതിയുടെ വെളിപ്പെടുത്തൽ...

  മുകേഷിനെതിരെയുള്ള ആരോപണം

  ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് നടന്‍ മുകേഷിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മീ ടൂ ക്യംപെയിന്റെ ഭാഗമായിട്ടാണ് ടെസിന്റെ വെളിപ്പെടുത്തല്‍. പത്തൊന്‍പത് വര്‍ഷം മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന സംഭവമാണ് ട്വിറ്ററിലൂടെ ടെസ് തുറന്ന് പറഞ്ഞിരിക്കുന്നത്.

  സംഭവിച്ചതിങ്ങനെ..

  ചെന്നൈയിലാണ് സംഭവം നടന്നത്. അന്ന് കോടീശ്വരന്‍ എന്ന ക്വിസ് പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ മുകേഷ് തന്നെ നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചിരുന്നു. നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്നത്തെ സ്ഥാപന മേധാവിയായ ഇപ്പോള്‍ ടിഎസി എംപിയായ ഡെറിക് ഓബ്രെയിനോട് പറയുകയും അദ്ദേഹം എന്നെ അവിടെ നിന്നും മാറ്റി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അന്ന് എനിക്ക് 20 വയസായിരുന്നുവെന്നും ടെസ് പറയുന്നു. ടെസിന്റെ ട്വീറ്റ് വന്നതോടെ വാര്‍ത്ത വലിയ വിവാദമായിരിക്കുകയാണ്.

  മുകേഷിന്റെ പ്രതികരണം

  സംഭവത്തെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നാണ് മുകേഷ് പറയുന്നത്. ഈ ടെലിവിഷൻ ഷോ വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. ഈ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ല. ടെസ് ജോസഫ് എന്ന കുട്ടിയെ തനിക്ക് ഓര്‍മ്മ പോലുമില്ലെന്നും ആരോപണം ശരിയാണെങ്കില്‍ അവര്‍ ഇത്രയും കാലം എവിടെയാണെന്നും മുകേഷ് ചോദിക്കുന്നു. ഇവരൊക്കെ ഉറക്കമായിരുന്നോ? എനിക്ക് ഒന്നും പറയാനില്ല. നിങ്ങൾ എന്താണെന്ന് വച്ചാൽ ചെയ്തോ. വേണമെങ്കിൽ സുപ്രീം കോടതിയെ സമീപിച്ചോ എന്നും മുകേഷ് പറയുന്നു. ഈ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും താനൊരു എംഎല്‍എ ആയത് കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമുണ്ടായതെന്നും മുകേഷ് ആരോപിക്കുന്നു.

  മലയാളത്തില്‍ ആദ്യ സംഭവം

  ഹോളിവുഡ്, ബോളിവുഡ് അടക്കം ലോക സിനിമയിലെ എല്ലായിടത്തും മീ ടൂ ക്യാംപെയിന്‍ ശക്തി പ്രാപിച്ചിരുന്നു. എന്നാല്‍ മലയാള സിനിമയെ സംബന്ധിച്ച് ഒരു പ്രമുഖ നടന്റെ പേരില്‍ ഇത്തരമൊരു ആരോപണം വരുന്നത് ഇത് ആദ്യത്തെ സംഭവമാണ്. അടുത്തിടെ നടി കെപിഎസി ലളിതയും സമാനമായൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

  അടൂര്‍ ഭാസിക്കെതിരെ

  നടന്‍ അടൂര്‍ ഭാസിയ്‌ക്കെതിരെ പ്രതികരണവുമായിട്ടായിരുന്നു നടി കെപിഎസി ലളിതയെത്തിയത്. മലയാള സിനിമയില്‍ കാലാകാളങ്ങളായി പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും തുടരുകയാണെന്നും ലളിത പറയുന്നു. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായിരുന്ന അടൂര്‍ ഭാസിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കിയെങ്കിലും അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച് സംഘടനയുടെ അധ്യക്ഷനായിരുന്ന നടന്‍ ഉമ്മര്‍ തന്നെ ശകാരിച്ചെന്നും കെപിഎസ്സി ലളിത വ്യക്തമാക്കി.

  സംഭവിച്ചതിങ്ങനെ..

  ഒരിക്കല്‍ തന്റെ വീട്ടിലേക്ക് കയറി വന്ന അദ്ദേഹം അവിടെ നിന്ന് മദ്യപിക്കുകയും ജോലിക്കാരിയോട് കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കി നല്‍കാനും പറഞ്ഞിരുന്നു. താനും സഹോദരിയും ജോലിക്കാരിയും വീട്ടിലുള്ള സമയമായിരുന്നു അത്. അവിടെയിരുന്ന് മദ്യപിച്ച് എല്ലാവരെയും തെറി പറയുകയും ഛര്‍ദ്ധിച്ച് കുളമാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ അന്ന് ബുദ്ധിമുട്ടിയിരുന്നു. ചില്ലറ ഉപദ്രവമല്ല അദ്ദേഹത്തില്‍ നിന്നുമുണ്ടായത്. പുലര്‍ച്ചെയായിട്ടും വീട്ടില്‍ നിന്നും പോവാത്തതിനെ തുടര്‍ന്നാണ് ബഹദൂറിക്കയുടെ വീട്ടില്‍ ചെന്ന് കരഞ്ഞ് പറഞ്ഞത്. അദ്ദേഹം ഞങ്ങളുടെ കൂടെ വരികയും അങ്ങേരെ പൊക്കിയെടുത്ത് വണ്ടിയിലിട്ട് പോവുകയും ചെയ്തു. വീടെക്കെ വൃത്തിയാക്കിയതിന് ശേഷമാണ് ഞങ്ങള്‍ അവിടെയ്ക്ക കയറിയതെന്നും നടി പറയുന്നു.

  English summary
  Mukesh's response about meetoo

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more