twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുകേഷിന്റെ കഥ അങ്ങനെ കൗണ്ട മണിയുടേതായി തെന്നിന്ത്യ മുഴുവനും സഞ്ചരിച്ചു

    |

    സിനിമാ സൗഹൃദക്കൂട്ടങ്ങളിലെ തമാശകളും കഥകളുമൊക്കെ രസകരമായി അവതരിപ്പിക്കാറുള്ള നടനാണ് മുകേഷ്. മുകേഷിന്റെ ജീവിതത്തിലെ നേരും നർമ്മവും ഒത്തിണക്കി 'മുകേഷ് കഥകള്‍' എന്ന പേരില്‍ പുസ്തകവും താരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് വളരെ അധികം ജനശ്രദ്ധയാണ് ലഭിച്ചത്. തുടർന്ന് എവിടെയും ആസ്വാദകരെ നേടാറുള്ള ആ കഥകളുമായി മുകേഷ് യൂട്യുബിലും എത്തി. 'മുകേഷ് സ്‍പീക്കിംഗ്' എന്ന യുട്യൂബ് ചാനലിലൂടെയാണ് താരം തന്റെ കഥകൾ ആരാധകരിലേക്ക് എത്തിക്കുന്നത്.

    Mukesh

    ഇപ്പോഴിതാ താരം തന്റെ യൂട്യൂബ് ചാനലിൽ ഏറ്റവും പുതിയ എപ്പിസോഡ് അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. മുകേഷ് സ്‍പീക്കിംഗിന്റെ മുൻപുള്ള എപ്പിസോഡുകളിൽ നിന്നും വ്യത്യസ്തമായാണ് പുതിയ എപ്പിസോഡ്. മുൻപ് താരം ഒറ്റക്കയായിരുന്നു കഥകൾ പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ അത് ഒരു ഇന്റർവ്യൂ രൂപത്തിൽ ആകിയിരിക്കുകയാണ്.

    കൊച്ചിയിൽ ഔട്ട് ഡോർ അഡ്വെർടൈസിങ് മേഖലയിൽ പ്രവർത്തിക്കുന്ന സഞ്ചിതയാണ് മുകേഷിനൊപ്പം ഇത്തവണത്തെ മുകേഷ് സ്പീക്കിങ്ങിൽ എത്തിയത്.

    മുകേഷ് സ്‍പീക്കിംഗിന്റെ സ്ഥിരം പ്രേക്ഷക എന്ന നിലയിൽ പലപ്പോഴും പല എപ്പിസോഡുകളും കാണുമ്പോൾ തനിക്ക് ഇതൊക്കെ എങ്ങനെ ഇത്രെയും കൃത്യമായി മുകേഷ് ഓർത്തിരിക്കുന്നു എന്ന സംശയം തോന്നിയിട്ടുണ്ടെന്ന് സഞ്ചിത പറഞ്ഞു. ഇതിന് ഒരു രസകരമായ അനുഭവത്തിലൂടെയാണ് മുകേഷ് മറുപടി പറഞ്ഞത്.

    "തന്റെ ചെറുപ്പ കാലത്തിൽ ഞാൻ ആഗ്രഹിച്ച ചില കാര്യങ്ങൾ ഉണ്ടായിരുന്നു. ഇങ്ങനെ എനിക്കും ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച കാര്യങ്ങൾ അതിൽ ഒന്ന് കാളിദാസ കല കേന്ദ്രം എന്ന എന്റെ നാടക ട്രുപ്പിൽ അഭിനയിക്കാൻ വന്ന ഉദയൻ എന്ന നടന്റെ കഴിവാണ്." മുകേഷ് പറഞ്ഞു.

    ആ കാലത്ത് ഇറങ്ങുന്ന എല്ലാ സിനിമകളും ഉദയൻ കാണുമായിരുന്നു. കാണുക മാത്രമല്ല കണ്ട സിനിമ അത് പോലെ തന്നോട് വന്ന് പറയുമായിരുന്നു. താൻ പലപ്പോഴും ആശ്ചര്യപെട്ടിട്ടുണ്ട്.

    ഉദയൻ എങ്ങനെയാണ് കാര്യങ്ങൾ ഇത്രേയും കൃത്യമായി ഓർക്കുന്നത് എന്ന് ഉദയനോട് ഇതേ പറ്റി താൻ ഒരിക്കൽ ചോദിക്കുകയുണ്ടായി എന്നും മുകേഷ് പറഞ്ഞു. താൻ തന്റെ സുഹൃത്തിക്കളോട് കണ്ട സിനിമകളുടെ കഥകൾ സ്ഥിരം പറയാറുണ്ടായിരുന്നു എന്നും അങ്ങനെയാണ് ഇത്ര ഓർമ്മശക്തി ഉണ്ടായതെന്നും ഉദയൻ മുകേഷിനോട് പറഞ്ഞു. ഉദയന്റെ ആ നിരീക്ഷണ പാടവമാണ് താൻ ഹൃദസ്ഥമാക്കിയതെന്നും മുകേഷ് വ്യക്തമാക്കി.

    മുകേഷിന്റെ ഒരു അനുഭവം മറ്റൊരു തെന്നിന്ത്യൻ ചലച്ചിത്രതാരത്തിന്റെ അനുഭവമായി സിനിമ ലോകത്ത് പ്രചരിച്ചതിന്റെ രസകരമായ അനുഭവവും മുകേഷ് പങ്കുവച്ചു.

    1993ൽ പുറത്തിറങ്ങിയ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത പ്രവാചകൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഒരു രസകരമായ അനുഭവം മുകേഷിന് ഉണ്ടായി.

    Recommended Video

    അല്ലിയുടെ ആഗ്രഹം സാധിക്കാൻ എനിക്ക് പറ്റുന്നില്ല..Prithvi's Thug Interview | Filmibeat Malayalam

    കമ്മനത്ത് ഒരു മുസ്ലിം പള്ളിയിലാണ് ചിത്രീകരണത്തിന് ഉദ്ദേശിച്ചത് ഷൂട്ടിങ്ങിനായി ഒരുക്കങ്ങൾ നടക്കുന്നതിനിടെ വെള്ള ഷർട്ടും വെള്ള പാന്റന്റും ധരിച്ച ഒരാൾ സെറ്റിൽ എത്തുകയും പി.ജി. വിശ്വംഭരനെയും, മുകേഷിനെയും, രാമേന്ദ്ര ബാബുവിനെയും പരിചയപ്പെടുകയുണ്ടായി തൃശൂർ മെഡിക്കൽ കോളേജിലെ ജീവനക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ ഒരു മാനസിക രോഗിയാണെന്ന് വളരെ വൈകിയാണ് മുകേഷും മറ്റ് സഹപ്രവർത്തകരും മനസിലാക്കിയത്.

    വർഷങ്ങൾക്ക് ശേഷം "ഒരുമുത്തം മണിമുത്തം" എന്ന ചിത്രത്തിന്റെ സെറ്റിൽ ശ്രീവിദ്യ ഇതേ കഥ പറയുകയുണ്ടായി എന്നാൽ ഈ അനുഭവം തമിഴ് നടൻ കൗണ്ട മണി തെലുങ്കിൽ ഒരു ചിത്ത്രതിൽ അഭിനയിക്കാൻ പോയപ്പോൾ ഉണ്ടായതാണ് എന്ന തരത്തിലാണ് ശ്രീവിദ്യ പറഞ്ഞത്.

    കഥ കേട്ടിട്ട് മുകേഷ് ചിരിച്ചില്ല. ശ്രീവിദ്യ കാര്യം തിരക്കിയപ്പോൾ മുകേഷ് തമാശ രൂപേണ ഇങ്ങനെ പറഞ്ഞു " ഒരു കഥ മലയാളത്തിൽ നിന്നും തമിഴിലൂടെ കന്നഡത്തിലൂടെ തെലുഗുവിലൂടെ കറങ്ങി പത്ത് വർഷം കഴിഞ്ഞ് കഥാകൃത്തിന്റെ അടുത്ത് എത്തിയ ചാരിതാർഥ്യമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്!!!".

    മുകേഷ് സ്‍പീക്കിംഗിന്റെ ഈ പുതിയ രൂപമാറ്റത്തിനുള്ള കാരണവും അദ്ദേഹം പുതിയ എപ്പിസോഡിൽ വിശദമാക്കി. 30ൽ പരം എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നു മുകേഷ് സ്‍പീക്കിംഗിൽ തന്റെ ഓർമ്മയിൽ വരുന്ന ചില കഥകളും സന്ദർഭങ്ങളും നിരീക്ഷണങ്ങളും എല്ലാം ചേർത്തുകൊണ്ടാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ചില കഥകളിൽ നർമ്മം ഉണ്ട് ചില കഥകൾ കൗതുകകരമായവയാണ് മറ്റ് ചിലത് ഹൃദയ സ്പർശികളായ കഥകളാണ്. ഈ കഥകളെല്ലാം തന്റെ ഓർമ്മയിൽ നിന്നും പറയുന്നതാണ്.

    പലരും പല കഥകളും കേട്ടിട്ട് സംശയങ്ങൾ ചോദിക്കാറുണ്ട് ഇതിനെല്ലാം മറുപടിയും നൽകാറുണ്ട്. അപ്പോഴാണ് സംശയം ചോദിച്ചവരോട് എന്തുകൊണ്ട് നേരിട്ട് മറുപടി എപ്പിസോഡിലൂടെ തന്നെ പറഞ്ഞുകൂടാ എന്ന് തോന്നിയത് അതാണ് പുതിയ രൂപ മാറ്റത്തിന് കാരണവും. 2021 സെപ്റ്റംബർ 6ന് തുടങ്ങിയ യൂട്യൂബ് ചാനലിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

    Read more about: mukesh
    English summary
    Mukesh's story travelled all over South India as Gaundamani's story.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X