വിവാഹമോചനം: മുകേഷും സരിതയും കോടതിയില്‍
ചെന്നൈ: വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ മുകേഷും ഭാര്യ സരിതയും ചെന്നൈ കുടുംബകോടതിയില് ഹാജരായി.
സരിതയെയും മുകേഷിനെയും കോടതി നിര്ദ്ദേശപ്രകാരം കൗണ്സിലിങിന് വിധേയമാക്കിയെങ്കിലും ഒരുമിച്ച് ജീവിയ്ക്കാന് സാധ്യമല്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു.
തുടര്ന്ന് കേസ് മറ്റൊരു ദിവസത്തേക്ക് കോടതി മാറ്റിവെച്ചു. ഇതോടെ ഉര്വശി-മനോജ്, മോഹിനി-ഭരത് എന്നിവര്ക്കു പിന്നാലെ മറ്റൊരു താരകുടുംബം കൂടി വിവാഹമോചനത്തിലേക്ക് നീങ്ങുകയാണ്.
20 വര്ഷം മുമ്പാണ് സരിതയും മുകേഷും വിവാഹിതരായത്. കുടുംബപ്രശ്നങ്ങളെ തുടര്ന്ന് കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി ഇരുവരും വേര്പിരിഞ്ഞാണ് താമസിയ്ക്കുന്നത്.
മുകേഷ് സത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചതിനാലാണ് താന് വിവാഹമോചനം ആവശ്യപ്പെട്ടതെന്നാണ് സരിത കോടതിയെ അറിയിച്ചിരിയ്ക്കുന്നത്.


Click it and Unblock the Notifications