»   » വിവാഹ മോചനത്തിന് ശേഷം മുകേഷും സരിതയും ആദ്യമായി ഒരുമിച്ചെത്തി, ശ്രാവണിന് പുതിയ തുടക്കം !!

വിവാഹ മോചനത്തിന് ശേഷം മുകേഷും സരിതയും ആദ്യമായി ഒരുമിച്ചെത്തി, ശ്രാവണിന് പുതിയ തുടക്കം !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രണയിച്ച് വിവാഹിതരായ സിനിമാതാരങ്ങള്‍ വേര്‍പിരിയുന്ന സംഭവം സിനിമയില്‍ സ്വാഭാവികമാണ്. ദീര്‍ഘനാളത്തെ ദാമ്പത്യത്തിന് ശേഷം വേര്‍പിരിയുന്നവരില്‍ പലരും പിന്നീട് മികച്ച സുഹൃത് ബന്ധം കാത്തു സൂക്ഷിക്കാറുണ്ട്. മക്കളുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഒന്നിച്ചെത്താറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. മുകേഷും ആദ്യഭാര്യ സരിതയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചടങ്ങിന് വേണ്ടി ഒരുമിച്ചു.

ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ പ്രചരിക്കുമ്പോഴും സംഭവത്തില്‍ മുകേഷിന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങളും ഉയര്‍ന്നുവരുന്നതിനിടയിലാണ് നായകനായി അരങ്ങറുന്ന ശ്രാവണിന് പിന്തുണ നല്‍കാനായി ഇരുവരും എത്തിയത്. തലസ്ഥാന നഗരിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത്.

ശ്രാവണിന് ആശംസയുമായി മാതാപിതാക്കള്‍

അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് സിനിമയില്‍ തുടക്കം കുറിക്കുന്ന ശ്രാവണിന് ആശംസ നേരാനായാണ് ഇരുവരും എത്തിയത്. മുകേഷിനൊപ്പം ഭാര്യയായ മേതില്‍ ദേവികയും ചടങ്ങിനെത്തിയിരുന്നു.

കല്ല്യാണത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത്. മുകേഷിന്റെ അമ്മ വിജയകുമാരി, ചിത്രത്തില്‍ നായികയായി എത്തുന്ന അഹാന, മധു, രാഘവന്‍, ശ്രീനിവാസന്‍, ഷാജി കൈലാസ്, ആനി, വിജി തമ്പി, മണിയന്‍പിള്ള രാജു, മേനക, സുരേഷ് കുമാര്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

വിവാഹ മോചനത്തിന് ആദ്യമായി ഒരുമിച്ചു

ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടയിലാണ് മുകേഷും സരിതയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചടങ്ങിന് വേണ്ടി ഒരുമിച്ചെത്തിയത്. അകല്‍ച്ച മാറ്റി വെച്ച് മകന് ആശംസ നേരുന്നതിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്.

മുകേഷിനൊപ്പം മകനും സിനിമയിലേക്ക്

കാളിദാസ് ജയറാം, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ താരപുത്രന്‍മാര്‍ നായകനായെത്തുന്ന സിനിമകള്‍ക്കായി കാത്തിരിക്കുന്നതിനിടയിലാണ് പ്രേക്ഷകരെ തേടി മറ്റൊരു സന്തോഷവാര്‍ത്ത എത്തിയിട്ടുള്ളത്. മുകേഷിന്റെ മൂത്ത പുത്രന്‍ ഡോക്ടര്‍ ശ്രാവണ്‍ മുകേഷാണ് ഇപ്പോള്‍ സിനിമയിലേക്ക് അരങ്ങേറുന്നത്.

ശ്രാവണ്‍ മുകേഷ് സിനിമയിലേക്ക്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളും എംഎല്‍എയുമായ മുകേഷിന്റെ മൂത്ത മകന്‍ ശ്രാവണ്‍ സിനിമാപ്രവേശനത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. സാള്‍ട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയായ കല്യാണത്തിലാണ് ശ്രാവണ്‍ അഭിനയിക്കുന്നത്.

കലാകുടുംബത്തിലെ ഇളംതലമുറ

കലാപാരമ്പര്യമുള്ള കുടുംബത്തിലെ ഇളം തലമുറയാണ് ഇപ്പോള്‍ സിനിമാപ്രവേശനത്തിന് ഒരുങ്ങുന്നത്. ഒ മാധവന്റേയും വിജയകുമാരിയുടേയും മകനായ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് കലാരംഗത്തേക്ക് എത്തിയത്. മുകേഷിന്റെ സഹോദരിയും കലാരംഗത്ത് സജീവമാണ്.

English summary
Mukesh and Saritha come tohether to wish Shravan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam