»   » മമ്മുട്ടിയെ കണ്ട് പെണ്‍കുട്ടി പറഞ്ഞു സുന്ദരന്‍! അപ്പോള്‍ മുകേഷിന്റെ തകര്‍പ്പന്‍ ഡയലോഗ്...

മമ്മുട്ടിയെ കണ്ട് പെണ്‍കുട്ടി പറഞ്ഞു സുന്ദരന്‍! അപ്പോള്‍ മുകേഷിന്റെ തകര്‍പ്പന്‍ ഡയലോഗ്...

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഏറ്റവും പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളില്‍ ഇതുവരെയുള്ള ഇമേജിനെയെല്ലാം കടത്തിവെട്ടുന്ന പ്രകടമാണ് നടന്‍ മുകേഷ് നടത്തിയിരിക്കുന്നത്. വിന്‍സെന്റ മുതലാളിയെന്ന കേന്ദ്രകഥാപാത്രമായിട്ടായിരുന്നു മുകേഷെത്തിയത്.

എങ്ങനെയാണ് ജോമോനിലേക്കെത്തിയതെന്ന് വ്യക്തമാക്കുകയാണ് മുകേഷ്. മുകേഷുമായി മാതൃഭൂമി നടത്തിയ അഭിമുഖത്തില്‍ നിന്ന്..

ജോമോനിലേക്കു എത്തിയതെങ്ങനെ

ഒരുവര്‍ഷം മുന്‍പ് ഒരു യാത്രയ്ക്കിടയിലാണ് ഫോണില്‍ വിളിച്ച് സത്യന്‍ അന്തിക്കാട് ഈ ചിത്രത്തെ കുറിച്ചു പറയുന്നത്. താനും ഇക്ബാല്‍ കുറ്റിപ്പുറവും ചേര്‍ന്ന് ഒരു സിനിമ ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. അതിലെ പ്രധാന കഥാപാത്രം മുകേഷ് ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നുന്നെന്നാണ് അന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞതെന്ന് മുകേഷ് പറയുന്നു.

സത്യന്‍ അന്തിക്കാടിന് ആശങ്കയുണ്ടായിരുന്നു

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത് ആ സമയത്തായിരുന്നു. താനെങ്ങാനും ജയിച്ചാല്‍ പിന്നെ അഭിനയിക്കാന്‍ വരുമോ എന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ സംശയം. പക്ഷേ ഇതെന്റെ ജോലിയാണെന്നായിരുന്നു താന്‍ പറഞ്ഞത്.

അച്ഛന്‍ വേഷം ചെയ്യുമോ എന്നായിരുന്നു അടുത്ത സംശയം

താന്‍ അച്ഛന്‍ വേഷം ചെയ്യുമോ എന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ അടുത്ത സംശയം. പക്ഷേ, കഥ കേട്ടുകഴിഞ്ഞപ്പോള്‍ അഭിനയം ഇഷ്ടപ്പെടുന്ന ആരും ഇത് വേണ്ട എന്നു പറയില്ലെന്നായിരുന്നു തന്റെ മറുപടി.

സംവിധായകന്‍ സിദ്ദിഖ് പറഞ്ഞത്

ഏറ്റവുമെളുപ്പം ഹാസ്യംചെയ്ത് വിജയിപ്പിക്കാന്‍ കഴിയുന്ന നടന്മാരിലൊരാളാണ് താനെന്ന് ഒരിക്കല്‍ സംവിധായകന്‍ സിദ്ദിഖ് പറഞ്ഞതായി മുകേഷ് പറയുന്നു. റിഹേഴ്‌സലിനിടെ സ്വാഭാവികമായി ചില ഡയലോഗുകള്‍ കടന്നു വരും. ക്രോണിക് ബാച്ചിലര്‍ എന്ന മമ്മൂട്ടി ചിത്രം ചിത്രീകരിക്കുമ്പോഴായിരുന്നു അത്തരമൊരു സംഭവം.

മമ്മുട്ടിയെ കണ്ട് പെണ്‍ കുട്ടി പറഞ്ഞു

താനും മമ്മൂട്ടിയും ചേര്‍ന്നുള്ള സീനാണ് എടുക്കുന്നത്. ഒരു ടെലിഫോണ്‍ ബൂത്തില്‍ ചെല്ലുമ്പോള്‍ അവിടത്തെ പെണ്‍കുട്ടി ചോദിക്കും. കൂടെയുളളതാരാണ്..കസിനാണെന്നു മറുപടി. ഹീ ഈസ് ഹാന്‍ഡ്‌സം എന്നു പെണ്‍കുട്ടിയപ്പോള്‍ പറയുന്നു..

സ്‌ക്രിപ്റ്റിലില്ലാത്ത ഡയലോഗ് ചിരിപടര്‍ത്തി

അടുത്തത് സ്‌ക്രിപ്റ്റിലില്ലാത്ത എന്റെ ഡയലോഗ് ആയിരുന്നു. അതു കേട്ട് സെറ്റിലെല്ലാവരും ഭയങ്കര ചിരിയായിരുന്നു. ''ഓ.. എന്തു ചെയ്യാന്‍ എറിയാന്‍ അറിയുന്നവന്റെ കൈയില്‍ വടികൊടുക്കില്ലല്ലോ, എവിടാ വീട്?'എന്നായിരുന്നു തന്റെ ഡയലോഗെന്ന് മുകേഷ് പറയുന്നു

English summary
mukesh talking about his shooting experiences

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam